---
title: "പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ശ്വേത; അമ്മയില്‍ വീണ്ടും പ്രതിസന്ധി"
english_title: "Swetha does not resign as president; fresh crisis in AMMA"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369987/Swetha-does-not-resign-as-president-fresh-crisis-in-AMMA"
published_at: "2026-07-02T16:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b3837777f9_SWETHA_MENON.jpg"
keywords: ["latest news", "AMMA", "Swetha menon"]
---

# പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ശ്വേത; അമ്മയില്‍ വീണ്ടും പ്രതിസന്ധി

> **Lead Summary:** കൊച്ചി:**[ **താര സംഘടനയായ 'അമ്മ'യിൽ വീണ്ടും പ്രതിസന്ധി. ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിക്കാത്തതാണ് പുതിയ തർക്കങ്ങൾക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. നിലവിൽ അമ്മ ഓഫീസിൽ രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

## Article Content

കൊച്ചി:**[ **താര സംഘടനയായ 'അമ്മ'യിൽ വീണ്ടും പ്രതിസന്ധി. ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിക്കാത്തതാണ് പുതിയ തർക്കങ്ങൾക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. നിലവിൽ അമ്മ ഓഫീസിൽ രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികൾ ഇവർ പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് വിവരം. നിലവിലുള്ള ഭരണസമിതി രാജിവെക്കാത്ത സാഹചര്യത്തിൽ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലുള്ളത്. സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്. ആരുടെയും പാവയാകാതിരിക്കാനാണ് തന്റെ രാജിയെന്നും, മുൻ കമ്മിറ്റിയുടെ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം ചില നിക്ഷിപ്ത താല്പര്യക്കാർ ഇല്ലാതാക്കിയെന്നും ശ്വേതാ മേനോൻ ആരോപിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/369987/Swetha-does-not-resign-as-president-fresh-crisis-in-AMMA)