Jul 2, 2026 05:43 PM

#Latest News #CPM State Secretariat member #M V Jayarajan #N. Seshadrinathan #Sangh Parivar #UDF Government

കണ്ണൂർ: ( www.truevisionnews.com) തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ.ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമസെക്രട്ടറിയെ നിയമിക്കാൻ ബോധപൂർവം താമസിപ്പിച്ച ഗവർണർ, തനിക്ക് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ വൈകിപ്പിച്ചില്ലെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെയും ലീഗിന്റെയും മന്ത്രിമാർ ഡീൽ നടപ്പാക്കുന്നതിൽ മത്സരിക്കുകയാണെന്നും യുഡിഎഫ് സർക്കാരിനെ ഭരണത്തിലെത്തിക്കാൻ പ്രയത്നിച്ച വി.എം സുധീരൻ മുതൽ പി.എം.നിയാസ് വരെ സർക്കാരിനെതിരെ രംഗത്ത് വന്നുവെന്നും ജയരാജൻ പറഞ്ഞു.

'എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമസെക്രട്ടറിയെ നിയമിക്കാൻ ബോധപൂർവം താമസിപ്പിച്ച ഗവർണർ, അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല. കോൺഗ്രസിന്‍റെയും ലീഗിന്‍റെയും മന്ത്രിമാർ ഡീൽ നടപ്പാക്കുന്നതിനായി മത്സരിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവുമൊടുവിലിതാ, ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളും നയങ്ങളും പിന്തുണച്ചുകൊണ്ട് സോഷ്യൽമീഡിയയിലൂടെ ദിനംപ്രതി പ്രതികരണം നടത്തുന്ന സംഘ്പരിവാറിന്‍റെ വിനീത ദാസനായ ശേഷാദ്രിനാഥനെയാണ് അതിവേഗം തെരഞ്ഞെടുപ്പ് കമ്മീഷണറായി യുഡിഎഫ് സർക്കാർ നിയമിച്ചിരിക്കുന്നത്.

അതിന്‍റെ പേരിൽ യുഡിഎഫ് സർക്കാരിനെ ഭരണത്തിലെത്തിക്കാൻ പ്രയത്നിച്ച വി.എം സുധീരൻ മുതൽ കെ.പി നിയാസ് വരെയും സർക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തു. ജയരാജൻ വിമർശിച്ചു.

ശേഷാദ്രിനാഥന് സംഘ്പരിവാർ ബന്ധമുണ്ടെന്നും നിയമനത്തിൽ വീണ്ടും പരിശോധന നടത്തണമെന്നുമാവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് ഇന്നലെയാണ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടത്. എന്നാൽ, മുന്നണിക്കകത്ത് നിന്നുതന്നെ ഉയർന്നുവന്ന എതിർപ്പുകളെ അവഗണിച്ചുകൊണ്ട് എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയമിക്കുകയായിരുന്നു.

പിന്നാലെ വിമർശനം ആവർത്തിച്ച് നിയാസ് വീണ്ടും രംഗത്തെത്തുകയും ചെയ്തു. ഒട്ടേറെ പ്രവർത്തകരുടെ വിയർപ്പും രക്തവും കൊണ്ടാണ് അധികാരത്തിൽ വന്നത്. നീതിയോടെ പ്രവർത്തിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പരാതി ഉന്നയിച്ചതെന്നും നിയാസ് പറഞ്ഞു.

നിയമനത്തിൽ യുഡിഎഫ് വലിയ വില നൽകേണ്ടിവരുമെന്നും നിയാസ് മുന്നറിയിപ്പ് നൽകുകയുണ്ടായി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റെണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ആ ഡീലിമിറ്റേഷൻ കമ്മിറ്റിയിലെ ഒരംഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. ശേഷാദ്രിനാഥന്‍റെ കഴിവിൽ വിശ്വാസമുണ്ടെന്നും എന്നാൽ, അദ്ദേഹത്തിന് രാഷ്ട്രീയ ചായ്വുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Content Highlight: CPM State Secretariat member M V Jayarajan stated that N. Seshadrinathan is a subservient loyalist of the Sangh Parivar

#Latest News #CPM State Secretariat member #M V Jayarajan #N. Seshadrinathan #Sangh Parivar #UDF Government

Next TV

Top Stories










News Roundup






GCC News