---
title: "മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' പൊലീസ് പിടിയിൽ"
english_title: "YouTuber Helen of Sparta taken into police custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369986/youtuber-helen-of-sparta-taken-into-police-custody"
published_at: "2026-07-02T16:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46480ad208e_Helen_of_Sparta.jpg"
keywords: ["Latest News", "YouTuber", "Helen of Sparta", "Drunk And Drive"]
---

# മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' പൊലീസ് പിടിയിൽ

> **Lead Summary:** **മ**ദ്യപിച്ച് വാഹനം ഓടിച്ചതിന് സോഷ്യൽ മീഡിയ താരം ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി എസ്.ആർ. ധന്യയ്ക്കെതിരെ ഉപ്പള പൊലീസാണ് കേസെടുത്തത്.

## Article Content

**മ**ദ്യപിച്ച് വാഹനം ഓടിച്ചതിന് സോഷ്യൽ മീഡിയ താരം ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി എസ്.ആർ. ധന്യയ്ക്കെതിരെ ഉപ്പള പൊലീസാണ് കേസെടുത്തത്.

വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അണങ്കൂരിൽ വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ കാർ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്ന ബന്തിയോട് ഭഗവതി നഗറിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്നുള്ള പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369986/youtuber-helen-of-sparta-taken-into-police-custody)