മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 2, 2026 03:26 PM | By Krishnapriya S R
#Latest News #Kochi #Elderly Man Found Dead #Mulanthuruth

കൊച്ചി: (truevisionnews.com) കാണാതായ വയോധികനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരവട്ടേ കുരിശ് പോട്ടയിൽ പി.വി. ജോർജ് (67) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മേരി വിദേശത്തായതിനാൽ ജോർജ് വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ സംസ്കരിച്ചു. ബിൻസി (അധ്യാപിക, സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ, വെട്ടിക്കൽ), ബിനു (ഖത്തർ) എന്നിവരാണ് മക്കൾ. ഫാ. റോയ് വർഗീസ് കോളങ്ങത്ത്, സുമിത് എന്നിവർ മരുമക്കളാണ്.

Content Highlight: Elderly man found dead in house well at Mulanthuruthy

#Latest News #Kochi #Elderly Man Found Dead #Mulanthuruth

Next TV

Related Stories
കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

Jul 2, 2026 04:18 PM

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു

Jul 2, 2026 02:49 PM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം...

Read More >>
Top Stories

News Roundup

GCC News