#Latest news #Thiruvananthapuram Railway Station #Platform #Piling machine
തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ് .
റെയിൽവെ സ്റ്റേഷന്‍റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. തുടർന്നാണ് ആദ്യ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ട്രെയിനുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്.
Content Highlight: Piling machine tilts onto the track at Thiruvananthapuram Railway Station; traffic suspended on Platform
#Latest news #Thiruvananthapuram Railway Station #Platform #Piling machine
































