കാഫിർ സ്ക്രീൻഷോട്ട് കേസ് യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി, എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി

 കാഫിർ സ്ക്രീൻഷോട്ട് കേസ് യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി, എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി
Jul 2, 2026 09:38 AM | By Fidha Parvin
#Latest news #Kasim #SIT #Kafir screenshot case #vadakara

കോഴിക്കോട്:(vatakara.truevisionnews.com) വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം എസ്ഐടി  ഒഴിവാക്കി. കാസിമല്ല സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് നീക്കിയതായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

സിപിഎം നേതാവ് ഭാസ്കരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കാസിമിനെതിരെ ആദ്യമേ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, തന്റെ നിരപരാധിത്വം തെളിയിക്കാൻ കാസിം മൂന്ന് ഫോണുകൾ അന്വേഷണ സംഘത്തിന് ഹാജരാക്കിയിരുന്നു. ഈ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കാസിമിന് സ്ക്രീൻഷോട്ടുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പിന്നീട് കാസിമും പോലീസിൽ പരാതി നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നിലവിൽ റിമാൻഡിലാണ്. ജിതിൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനിടെ, കേസിൽ പ്രതി ചേർക്കപ്പെട്ടേക്കുമെന്ന സൂചനയെ തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ഷാഫി പറമ്പിലും കെ.കെ. ശൈലജയും തമ്മിൽ നടന്ന ശക്തമായ പ്രചാരണത്തിനിടയിലാണ് വിവാദ സ്ക്രീൻഷോട്ട് പുറത്തുവന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണെന്നും, 'കാഫിറായ' എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് ചിന്തിക്കണമെന്നുമായിരുന്നു ഈ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉള്ളടക്കം.

Content Highlight: In the 'Kafir screenshot' case, the SIT has submitted a report to the court dropping Youth League leader Kasim from the list of accused

#Latest news #Kasim #SIT #Kafir screenshot case #vadakara

Next TV

Related Stories
വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും

Jul 2, 2026 10:53 AM

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും

വിഴിഞ്ഞം ഓഹരിക്കൈമാറ്റം, അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ...

Read More >>
എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം

Jul 2, 2026 10:40 AM

എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും...

Read More >>
വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Jul 2, 2026 10:21 AM

വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ്...

Read More >>
Top Stories

News Roundup