മകളെ തൊടുന്നോടാ ... പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയായ അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

മകളെ തൊടുന്നോടാ ... പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയായ അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്
Jul 2, 2026 10:48 AM | By Athira V
#Latest News #Sexually Assault #Pothancode

തിരുവനന്തപുരം: ( www.truevisionnews.com)തിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം.

അതിക്രമം കണ്ടുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ അയല്‍വാസിയുടെ കാല് അടിച്ചൊടിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ കുട്ടിയെ ആരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അവിടെവെച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.

എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ കുട്ടിയുടെ പിതാവിനെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അച്ഛന്‍ പ്രതിയെ മര്‍ദ്ദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Attempt to sexually assault a 13-year-old girl

#Latest News #Sexually Assault #Pothancode

Next TV

Related Stories
'കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാർ, അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുന്നു';  പിണറായി വിജയൻ

Jul 2, 2026 11:40 AM

'കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാർ, അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുന്നു'; പിണറായി വിജയൻ

നിയമസഭാസമ്മേളനത്തിന്റെ ‌തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി...

Read More >>
എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം

Jul 2, 2026 10:40 AM

എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും...

Read More >>
വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Jul 2, 2026 10:21 AM

വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ്...

Read More >>
Top Stories

News Roundup