എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം

എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം
Jul 2, 2026 10:40 AM | By Fidha Parvin
#Latest news #Gold price #Silver prices #Today gold rate

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർധന. സ്വർണം ഗ്രാമിന് 210 രൂപ കൂടി 13,250ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ​ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.

ഇറാൻ-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വർണത്തിന് വൻ വില വർധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.എസിലെ പണപ്പെരുപ്പമാണ് വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറച്ചില്ല. തുടർന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുകയും സ്വർണ വില ഇടിയുകയുമായിരുന്നു. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയർന്ന നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 1.03 ഡോളർ കൂടി. 0.03 ശതമാനം കൂടി 4,069.51 ഡോളറാണ് ഇന്നത്തെ വില.

Content Highlight: Gold and silver prices rise again in the state

#Latest news #Gold price #Silver prices #Today gold rate

Next TV

Related Stories
'കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാർ, അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുന്നു';  പിണറായി വിജയൻ

Jul 2, 2026 11:40 AM

'കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാർ, അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുന്നു'; പിണറായി വിജയൻ

നിയമസഭാസമ്മേളനത്തിന്റെ ‌തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി...

Read More >>
വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Jul 2, 2026 10:21 AM

വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ്...

Read More >>
Top Stories

News Roundup