#Latest News #CPM Office Attack #Ennappara #BJP #Police Case
കാസർകോട്: ( www.truevisionnews.com ) കാഞ്ഞങ്ങാട് എണ്ണപ്പാറയിൽ സിപിഎം ഓഫീസ് ആക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.
എണ്ണപ്പാറ സ്വദേശി വിശാൽ കെ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി ടി. കെ. അഭിനവ് എന്നിവരാണ് പിടിയിലായത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

ഇടത് കൈക്ക് ആഴത്തിൽ മുറിവേറ്റിരുന്ന വിശാൽ ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആശുപത്രിയിൽ വിശാലിനൊപ്പം അഭിനവും ഉണ്ടായിരുന്നു.
ഓഫീസിന്റെ ജനൽ ചില്ലകൾ തകർക്കുന്നതിനിടയിലാണ് മുറിവുണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണം നടന്ന പാർട്ടി ഓഫീസിനകത്ത് കണ്ടെത്തിയ ചോരപ്പാടുകളാണ് പ്രതികളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ പൊലീസിനെ സഹായിച്ചത്.
പരിക്കുകളോടെ പ്രതികൾ സ്കൂട്ടറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്ന് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിശാലിനെയും ഒപ്പമുണ്ടായിരുന്ന അഭിനവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlight: Two BJP workers arrested in the case involving the attack on the CPM office at Ennappara, Kanhangad
#Latest News #CPM Office Attack #Ennappara #BJP #Police Case

































