ഒരിക്കൽ കിട്ടിയിട്ടും പറ്റിച്ചിലല്ലേ...! ചായയിൽ പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബറിന്റെ കഷണം; മൈതാനം ജംക്‌ഷനിലെ സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടിപ്പിച്ചു

ഒരിക്കൽ കിട്ടിയിട്ടും പറ്റിച്ചിലല്ലേ...! ചായയിൽ പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബറിന്റെ കഷണം; മൈതാനം ജംക്‌ഷനിലെ സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടിപ്പിച്ചു
Jul 1, 2026 10:36 PM | By Athira V
#Latest News #Suprabhatam Vegetarian Hotel #Maidanam Junction #Health Department #Thiruvananthapuram

തിരുവനന്തപുരം : ( www.truevisionnews.com ) കുടിക്കാൻ വാങ്ങിയ ചായയിൽ പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബറിന്റെ കഷണം കണ്ടെത്തിയതിന്റെ പേരിൽ മൈതാനം ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ടാണ് ഹോട്ടലിൽ കയറിയ വെട്ടൂർ സ്വദേശി മൻസൂറിനു ലഭിച്ച ചായയിൽ സ്ക്രബർ കഷണം കണ്ടെത്തിയത്.

ഇയാളുടെ പരാതിയെ തുടർന്നു വാർഡ് കൗൺസിലർ സജിത മണികണ്ഠൻ ഇടപെടുകയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

എന്നാൽ ഇന്നലെ രാവിലെ അനുമതിയില്ലാതെ ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതായി കാണിച്ചു മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹംസ ഷാഫിയുടെ നേതൃത്വത്തിൽ വീണ്ടും പരാതി നൽകിയതിനെ തുടർന്നു ഉച്ചയോടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തി.

ഹോട്ടലിൽ നിന്നു കീടബാധ നേരിട്ട പരിപ്പ്, ഉഴുന്ന് പരിപ്പ് കൂടാതെ അഴുകിയ പച്ചക്കറികളും കണ്ടെടുത്തു. ഇതേത്തുടർന്നു നിശ്ചിത നിലവാരമില്ലാതെയാണു ഹോട്ടൽ പ്രവർത്തിക്കുന്നതെന്നു കാണിച്ച് ഹോട്ടൽ പൂട്ടാൻ നിർദേശം നൽകി.

മാത്രമല്ല, ഹോട്ടലിലെ മലിനജലം ഓടയിലേക്കൊഴുക്കിയെന്നു കണ്ടെത്തിയതിനാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി.

Content Highlight: health department has closed the Suprabhatam Vegetarian Hotel in Maidanam Junction

#Latest News #Suprabhatam Vegetarian Hotel #Maidanam Junction #Health Department #Thiruvananthapuram

Next TV

Related Stories
തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

Jul 1, 2026 09:57 PM

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

Jul 1, 2026 08:56 PM

കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ്...

Read More >>
ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Jul 1, 2026 08:46 PM

ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories

News Roundup

News from Regional Network