പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Jun 30, 2026 05:01 PM | By Fidha Parvin
#Latest news #ganja #Perumbavoor #Arrest

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മന്നൻ ദാഫോദർ (35) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇരിങ്ങോൾ വൈദ്യശാലപടി ഭാഗത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് കച്ചവടം. പ്രധാനമായും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു വില്പന. 500 രൂപ, 1000 രൂപ നിരക്കിലുള്ള ചെറിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

എസ്ഐ ബി.എം. ചിത്തു ജി, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സിപിഒമാരായ ബെന്നി ഐസക്ക്, കെ.എ. നൗഫൽ, സിപിഒമാരായ ഇ.എം. രാജേഷ്, റോബിൻ ജോയി, രജിത്ത് നിസാമുദ്ദീൻ, അൻസി എൻ. കാസിം തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlight: Migrant worker arrested in Perumbavoor with one kilogram of cannabis

#Latest news #ganja #Perumbavoor #Arrest

Next TV

Related Stories
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

Jun 30, 2026 05:35 PM

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

കൊല്ലം അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ...

Read More >>
ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

Jun 30, 2026 05:19 PM

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
വീണ്ടും തെരുവുനായ  ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

Jun 30, 2026 05:07 PM

വീണ്ടും തെരുവുനായ ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

എരുമേലിയിൽ തെരുവുനായ ആക്രമണം, സഹോദരങ്ങൾ നായയുടെ കടിയേറ്റു...

Read More >>
Top Stories

News Roundup