അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന
Jun 30, 2026 04:48 PM | By Athira V
#Latest News #Chalakudy #Well Down #Fire And Rescue

തൃശൂര്‍: ( www.truevisionnews.com ) ചാലക്കുടി മേലൂര്‍ കുന്നില്‍ അമ്മയും കുഞ്ഞും കിണറില്‍ വീണു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൃത്യസമയത്ത് എത്തി ഇരുവരേയും രക്ഷപ്പെടുത്തി.

മേലൂര്‍ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടില്‍ സൈന സന്തോഷ്, മകള്‍ ആറു വയസ്സുകാരി അന്ന സന്തോഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കിണറ്റില്‍ വീണത് അറിഞ്ഞയുടന്‍ അയല്‍വാസിയായ ജോഷി കിണറില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മുകളിലേയ്ക്ക് കയറ്റാനായില്ല. കയറില്‍ മൂന്ന് പേരും പിടിച്ചു നില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇരുവരേയും രക്ഷപ്പെടുത്തി.

ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ കെ രമേശിന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സനല്‍ ജ്യോതിയുടെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം മൂന്നു പേരെയും കിണറിന് പുറത്തേയ്ക്ക് എത്തിച്ചു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനില്‍ മോഹന്‍ കിണറില്‍ ഇറങ്ങി മൂന്നുപേരെയും നെറ്റ് ഉപയോഗിച്ച് മുകളിലേക്ക് കയറ്റുകയും ആയിരുന്നു. സേനാ അംഗങ്ങളായ രതീഷ് പി. ആര്‍, ആദര്‍ശ് എസ് എ, അരുണ്‍ കെ , അഖില്‍ ആര്‍ നായര് ,അരുണ്‍ വി എന്‍, സൂരജ് കുമാര്‍ , വിന്‍സി ഡേവിസ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

Content Highlight: Mother and child fall into well at Melur hill, Chalakudy

#Latest News #Chalakudy #Well Down #Fire And Rescue

Next TV

Related Stories
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

Jun 30, 2026 05:35 PM

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

കൊല്ലം അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ...

Read More >>
ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

Jun 30, 2026 05:19 PM

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
വീണ്ടും തെരുവുനായ  ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

Jun 30, 2026 05:07 PM

വീണ്ടും തെരുവുനായ ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

എരുമേലിയിൽ തെരുവുനായ ആക്രമണം, സഹോദരങ്ങൾ നായയുടെ കടിയേറ്റു...

Read More >>
പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jun 30, 2026 05:01 PM

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

News Roundup