ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി വൻ നാശനഷ്ടം; മരം വീണ് ക്വാർട്ടേഴ്സ് തകർന്നു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി വൻ നാശനഷ്ടം; മരം വീണ് ക്വാർട്ടേഴ്സ് തകർന്നു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jun 30, 2026 04:54 PM | By Fidha Parvin
#Latest news #Idukki #Water Authority #Tank overflows #KSEB

ഇടുക്കി: ( www.truevisionnews.com ) ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. കെ എസ് ഇ ബിയുടെ ഇരട്ടയാർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിന് സമീപത്തുള്ള ക്വാർട്ടേഴ്‌സുകൾക്കു പുറകിൽ നിന്നിരുന്ന മരങ്ങളാണ് കടപുഴകി വീണത്.

ക്വാർട്ടേഴ്‌സുകൾക്ക് മുകൾ ഭാഗത്തുള്ള ടാങ്കിൽ നിന്നുമാണ് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയത്. ഇതേതുടർന്ന് ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണിടിഞ്ഞു. ഒപ്പം മരങ്ങളും കട പുഴകി വീണു. ക്വാർട്ടേഴ്സിന് ഉള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമീപത്തെ ക്വാർട്ടേഴ്സുകൾക്ക് അകത്ത് വെള്ളവും ചെളിയും കയറി. തകർന്ന ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചു. പ്രദേശം ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷിണിയിലാണ്.

Content Highlight: Water Authority tank overflows in Idukki's Ittayarr, causing extensive damage

#Latest news #Idukki #Water Authority #Tank overflows #KSEB

Next TV

Related Stories
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

Jun 30, 2026 05:35 PM

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

കൊല്ലം അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ...

Read More >>
ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

Jun 30, 2026 05:19 PM

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
വീണ്ടും തെരുവുനായ  ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

Jun 30, 2026 05:07 PM

വീണ്ടും തെരുവുനായ ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

എരുമേലിയിൽ തെരുവുനായ ആക്രമണം, സഹോദരങ്ങൾ നായയുടെ കടിയേറ്റു...

Read More >>
പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jun 30, 2026 05:01 PM

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

News Roundup