'ഞാൻ മദ്യപിച്ചുവെന്ന് വാർത്ത, യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തു'; വാഹനാപകടത്തിൽ വിശദീകരണവുമായി റെജി ചെറിയാൻ എംഎൽഎ

'ഞാൻ മദ്യപിച്ചുവെന്ന് വാർത്ത, യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തു'; വാഹനാപകടത്തിൽ വിശദീകരണവുമായി റെജി ചെറിയാൻ എംഎൽഎ
Jun 30, 2026 04:45 PM | By Athira V
#Latest News #Kuttanad MLA #Reji Cherian Accident #Car Accident Case

ആലപ്പുഴ: ( www.truevisionnews.com) കുട്ടനാട് എംഎൽഎ റെജി ചെറിയാൻ്റെ വാഹനമിടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി എംഎൽഎ. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തു.

പൊലീസ് എത്തി, ഡ്രൈവറെ അവിടെ നിർത്തിയ ശേഷം ആണ് താൻ സംഭവസ്ഥലത്ത് നിന്ന് പോയത്. തനിക്കെതിരെ നടന്നത് രാഷ്ട്രീയമായ ദുരാരോപണമെന്നും റെജി ചെറിയാൻ പറഞ്ഞു.

ആരോപണം ഉന്നയിച്ചവർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. താൻ മദ്യപിച്ചു എന്ന നിലയിൽ വാർത്ത കൊടുത്ത മാധ്യമങ്ങൾ അത് തിരുത്തണമെന്നും റെജി ചെറിയാൻ പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസി റോഡില്‍ ചമ്പക്കുളത്തുവച്ചായിരുന്നു അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന സുനീഷിൻ്റെ ബൈക്കും, ചമ്പക്കുളം ജലമേള കഴിഞ്ഞ് വരികയായിരുന്ന റെജി ചെറിയാൻ്റെ ഔദ്യോഗിക വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.

വാഹനമോടിച്ചത് റെജി ചെറിയാൻ അല്ലെന്നും, ആ സമയത്ത് റെജി ചെറിയാൻ പിൻസീറ്റിലായിരുന്നു എന്നും നെടുമുടി പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ യുവാവിൻ്റെ മൊഴിയെടുക്കുമെന്നും പരിക്കേറ്റ സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

Content Highlight: Kuttanad MLA Reji Cherian's vehicle hit a young man and injured him, the MLA has provided an explanation

#Latest News #Kuttanad MLA #Reji Cherian Accident #Car Accident Case

Next TV

Related Stories
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

Jun 30, 2026 05:35 PM

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

കൊല്ലം അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ...

Read More >>
ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

Jun 30, 2026 05:19 PM

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
വീണ്ടും തെരുവുനായ  ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

Jun 30, 2026 05:07 PM

വീണ്ടും തെരുവുനായ ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

എരുമേലിയിൽ തെരുവുനായ ആക്രമണം, സഹോദരങ്ങൾ നായയുടെ കടിയേറ്റു...

Read More >>
പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jun 30, 2026 05:01 PM

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

News Roundup