എംഎൽഎ ഉണ്ടായിരുന്നത് പിൻസീറ്റിൽ; റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം, ഡ്രൈവര്‍ക്കെതിരെ കേസെടുക്കും

 എംഎൽഎ ഉണ്ടായിരുന്നത് പിൻസീറ്റിൽ; റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം, ഡ്രൈവര്‍ക്കെതിരെ കേസെടുക്കും
Jun 30, 2026 11:54 AM | By Susmitha Surendran
#Kuttanad MLA Reji Cheriyan car accident #MLA Reji Cheriyan #Reji Cheriyan driver case

ആലപ്പുഴ: (https://truevisionnews.com/) കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ എംഎൽഎയുടെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുക്കും.

അപകടസമയത്ത് വാഹനം ഓടിച്ചത് റെജി ചെറിയാന്‍ അല്ലെന്ന് നെടുമുടി പൊലീസ് വ്യക്തമാക്കി. റെജി ചെറിയാന്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല.

പൊലീസ് വരുന്നതുവരെ റെജി ചെറിയാന്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനായിരുന്നു പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു അപകടം.

സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. അബോധാവസ്ഥ വിട്ടുമാറിയാല്‍ യുവാവിന്റ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ സംഭവത്തില്‍ റെജി ചെറിയാനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ് രംഗത്തെത്തി. മദ്യപിച്ച് വാഹനം ഓടിച്ച എംഎല്‍എയാണ് അപകടം ഉണ്ടാക്കിയതെന്നും പിന്നാലെ മുങ്ങിയെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ ആരോപിച്ചത്.

Content Highlight: A young man was injured after being hit by Reji Cherian's vehicle; a case will be filed against the driver.

#Kuttanad MLA Reji Cheriyan car accident #MLA Reji Cheriyan #Reji Cheriyan driver case

Next TV

Related Stories
ചേർത്തലയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തി

Jun 30, 2026 01:13 PM

ചേർത്തലയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തി

ചേർത്തലയിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതമെന്ന് പൊലീസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ...

Read More >>
   ഹുസൈനേ രക്ഷയില്ലല്ലോ  ....! ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി

Jun 30, 2026 12:55 PM

ഹുസൈനേ രക്ഷയില്ലല്ലോ ....! ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി

'ഓപ്പറേഷൻ തൂഫാൻ, മയക്കുമരുന്ന് വേട്ട, ഓട്ടോറിക്ഷയിൽ എംഡിഎംഎ...

Read More >>
 ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

Jun 30, 2026 12:33 PM

ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം, ആലപ്പുഴ പുളിക്കീഴ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, തൃക്കുന്നപ്പുഴ പൊലീസ് വിഷ്ണു പ്രസന്നൻ...

Read More >>
മഴയെത്തി, ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പും; വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്

Jun 30, 2026 12:19 PM

മഴയെത്തി, ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പും; വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്

കോഴിക്കോട് വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്...

Read More >>
ഖാദർ കരിപ്പൊടി ഒളിവിൽ; ഇന്റർലോക്ക് കട്ടയും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമർദ്ദനം, ഖാദർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jun 30, 2026 12:18 PM

ഖാദർ കരിപ്പൊടി ഒളിവിൽ; ഇന്റർലോക്ക് കട്ടയും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമർദ്ദനം, ഖാദർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുട്യൂബർ ഖാദർ കരിപ്പൊടി , യുവാവിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, വധശ്രമത്തിന്...

Read More >>
Top Stories

News Roundup

GCC News