ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

 ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു
Jun 30, 2026 12:33 PM | By Susmitha Surendran
#RSS worker #Trikunnapuzha police case #Stabbed

ആലപ്പുഴ: (https://truevisionnews.com/) പുളിക്കീഴിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത് .

ആൾട്ടോ കാറിലെത്തിയ നാലംഗസംഘമാണ് വിഷ്ണുവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ​കഴിഞ്ഞ ഫെബ്രുവരിയിൽ പുളിക്കീഴ് ജങ്ഷനിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്ന് സംശയിക്കുന്നതായി തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ ലാൽ സി. ബേബി അറിയിച്ചു.

അന്ന് തോക്ക് ചൂണ്ടിയ വ്യക്തിയെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇപ്പോൾ വെട്ടേറ്റ വിഷ്ണു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Content Highlight: Police register case against six people for assaulting RSS worker in Alappuzha

#RSS worker #Trikunnapuzha police case #Stabbed

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Jun 30, 2026 02:23 PM

കോഴിക്കോട് കുറ്റ്യാടിയിൽ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്, കുറ്റ്യാടി, വയോധികയെ മരിച്ച നിലയിൽ...

Read More >>
തനിക്ക് യാതൊരു അറിവുമില്ല.....: ആ യോഗം 'ഓപ്പറേഷൻ തൂഫാന്റെ' തലയിൽ കെട്ടിവയ്ക്കേണ്ട; സുധാകരന്റെ 'ഗുണ്ടാ യോഗം' തള്ളി മന്ത്രി രമേശ് ചെന്നിത്തല

Jun 30, 2026 02:21 PM

തനിക്ക് യാതൊരു അറിവുമില്ല.....: ആ യോഗം 'ഓപ്പറേഷൻ തൂഫാന്റെ' തലയിൽ കെട്ടിവയ്ക്കേണ്ട; സുധാകരന്റെ 'ഗുണ്ടാ യോഗം' തള്ളി മന്ത്രി രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, രമേശ് ചെന്നിത്തല കെ സുധാകരൻ തൂഫാൻ യോഗം, എറണാകുളം ഡിസിസി കെ സുധാകരൻ എംപി തർക്കം, തൂഫാൻ' യോഗം...

Read More >>
Top Stories

News Roundup