ഖാദർ കരിപ്പൊടി ഒളിവിൽ; ഇന്റർലോക്ക് കട്ടയും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമർദ്ദനം, ഖാദർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഖാദർ കരിപ്പൊടി ഒളിവിൽ; ഇന്റർലോക്ക് കട്ടയും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമർദ്ദനം, ഖാദർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Jun 30, 2026 12:18 PM | By Athira V
#Latest News #YouTuber Khader Karipodi #Murder Attempt Case #CCTV Footage

കാസർഗോഡ് : ( www.truevisionnews.com  ) യുട്യൂബർ ഖാദർ കരിപ്പൊടി യുവാവിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഖാദർ കരിപ്പൊടിയും സംഘവും ചേർന്ന് പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹദിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കാസർഗോഡ് ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ ഖാദർ കരിപ്പൊടി ഒളിവിലാണ്. കരിപ്പൊടി ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സാമ്പത്തിക ഇടപാടിനെച്ചൊല്ലി അബ്ദുൽ അഹദിനെ ഖാദർ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് അക്രമം നടന്നത്. റാഷിദ്, അഷ്റഫ് എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.

ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് അടിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, ഇരുമ്പു വടി ഉപയോഗിച്ചു മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. മർദനത്തിൽ സാരമായി പരുക്കേറ്റ അഹദ് കാസർകോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖാദർ കരിപ്പൊടിക്കെതിരെ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

പൊലീസിെന ആക്രമിക്കൽ, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെ ഏഴ് കേസുകൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെയുണ്ട്. പബ്ലിക് കേരള എന്ന ഖാദർ കരിപ്പൊടിയുടെ യുട്യൂബ് ചാനലിന് 1.79 മില്യൻ സബ്സ്ക്രൈബേഴ്സുണ്ട്.

Content Highlight: YouTuber Khader Karipodi, CCTV footage of him beating a young man has surfaced, a case has been filed for attempt to murder

#Latest News #YouTuber Khader Karipodi #Murder Attempt Case #CCTV Footage

Next TV

Related Stories
ചേർത്തലയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തി

Jun 30, 2026 01:13 PM

ചേർത്തലയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തി

ചേർത്തലയിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതമെന്ന് പൊലീസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ...

Read More >>
   ഹുസൈനേ രക്ഷയില്ലല്ലോ  ....! ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി

Jun 30, 2026 12:55 PM

ഹുസൈനേ രക്ഷയില്ലല്ലോ ....! ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി

'ഓപ്പറേഷൻ തൂഫാൻ, മയക്കുമരുന്ന് വേട്ട, ഓട്ടോറിക്ഷയിൽ എംഡിഎംഎ...

Read More >>
 ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

Jun 30, 2026 12:33 PM

ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം, ആലപ്പുഴ പുളിക്കീഴ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, തൃക്കുന്നപ്പുഴ പൊലീസ് വിഷ്ണു പ്രസന്നൻ...

Read More >>
മഴയെത്തി, ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പും; വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്

Jun 30, 2026 12:19 PM

മഴയെത്തി, ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പും; വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്

കോഴിക്കോട് വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്...

Read More >>
Top Stories

News Roundup

GCC News