#Latest News #Private Bus Accident #Kozhikkode National Highway #Koyilandy
കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ പാലകുളത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8.55-ഓടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 'ശ്രീവിലാസം' (KL 11 AW 8379) എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ കൊയിലാണ്ടി പാലക്കുളം സ്വദേശിനിയായ യുവതിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കൈക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Vehicle accident, private bus accident on Kozhikode-Kannur National Highway, scooter rider injured
#Latest News #Private Bus Accident #Kozhikkode National Highway #Koyilandy































