കരിപ്പൂർ സ്വർണക്കടത്ത് കേസ്; സ്വർണം കൊടുത്തയച്ച പ്രവാസികളെ തിരിച്ചറിഞ്ഞു, നാട്ടിലെത്തിക്കാൻ പോലീസ് നീക്കം

കരിപ്പൂർ സ്വർണക്കടത്ത് കേസ്; സ്വർണം കൊടുത്തയച്ച പ്രവാസികളെ തിരിച്ചറിഞ്ഞു, നാട്ടിലെത്തിക്കാൻ പോലീസ് നീക്കം
Jun 29, 2026 02:04 PM | By Athira V
#Latest News #Karipur Gold Smuggling #Kozhikode Airport #Police Case

മലപ്പുറം: ( www.truevisionnews.com ) കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഇവർ വിദേശത്താണുള്ളത്. അറസ്റ്റിലായ പ്രതികളിൽ നിന്നാണ് കരിപ്പൂർ ‌പൊലീസിന് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് സൽമാൻ സാലിഹിന്റെ കയ്യിൽ ഇവർ സ്വർണം കൊടുത്തയക്കുകയായിരുന്നു.

അന്വേഷണത്തിലാണ് ഇരുവരിലേക്കും എത്തുന്നത്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് സൽമാൻ സാലിഹ് സ്വർണവുമായി വിദേശത്ത് നിന്ന് എത്തിയത്.

Content Highlight: Karipur gold smuggling case; Expatriates who sent gold identified, police move to bring them back home

#Latest News #Karipur Gold Smuggling #Kozhikode Airport #Police Case

Next TV

Related Stories
കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

Jun 29, 2026 02:34 PM

കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം, സ്വകാര്യ ബസ് അപകടം, സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് ...

Read More >>
പിഎസ്‌സി പരീക്ഷയിൽ വൻ ക്രമക്കേട്: റാങ്ക് പട്ടിക റദ്ദാക്കി; വിജിലൻസ് അന്വേഷണത്തിന് പ്രഖ്യാപിച്ചു

Jun 29, 2026 02:20 PM

പിഎസ്‌സി പരീക്ഷയിൽ വൻ ക്രമക്കേട്: റാങ്ക് പട്ടിക റദ്ദാക്കി; വിജിലൻസ് അന്വേഷണത്തിന് പ്രഖ്യാപിച്ചു

പിഎസ്‌സി പരീക്ഷ ക്രമക്കേട്, റാങ്ക് പട്ടിക റദ്ദാക്കി, വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്, പിഎസ്‌സി പരീക്ഷാ...

Read More >>
മടിയിലെ ബാഗിലെന്താ...? കെഎസ്ആർടിസി ബസിൽ കടത്തിയത് ആറ് കിലോ കഞ്ചാവ്; കോഴിക്കോട് സ്വദേശി മുത്തങ്ങയിൽ പിടിയിൽ

Jun 29, 2026 02:17 PM

മടിയിലെ ബാഗിലെന്താ...? കെഎസ്ആർടിസി ബസിൽ കടത്തിയത് ആറ് കിലോ കഞ്ചാവ്; കോഴിക്കോട് സ്വദേശി മുത്തങ്ങയിൽ പിടിയിൽ

കര്‍ണാടകത്തിൽനിന്ന് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ്...

Read More >>
Top Stories

News Roundup