#PSC exam irregularities #rank list cancelled #vigilance inquiry ordered #PSC exam controversy
തിരുവനന്തപുരം: (https://truevisionnews.com/) മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തീരുമാനിച്ച് പിഎസ്‍സി. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും തീരുമാനിച്ചു. പിഎസ്സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
അതേസമയം പരീക്ഷാ നടത്തിപ്പിലും ഉത്തരക്കടലാസ് പരിശോധനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികളാണ് കോടതിയെ സമീപിച്ചത് . ഉത്തരക്കടലാസുകൾ പൂർണമായി പരിശോധിക്കാതെയാണ് നിയമന നടപടികളുമായി പിഎസ്‌സി മുന്നോട്ട് പോയതെന്നാണ് പ്രധാന ആക്ഷേപം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് നിയമന ശുപാര്‍ശ നല്‍കിയത്. ഇടത് അനുകൂല സംഘനടനയിലെ അംഗത്തിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയ്ക്ക് എതിരെയാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഉത്തര കടലാസിന്റെ പകര്‍പ്പ് പരിശോധനയിലാണ് മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത്.
Content Highlight: PSC decides to conduct internal vigilance investigation into valuation error.
#PSC exam irregularities #rank list cancelled #vigilance inquiry ordered #PSC exam controversy
































