#Goon #K Sudhakaran #Ernakulam DCC #Operation Tufan solidarity #Sudhakaran meeting controversy #Congress controversy
കൊച്ചി: (https://truevisionnews.com/) ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരകൻ എംപി കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം തങ്ങളുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡിസിസി. ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം.
യോഗത്തിന് മുമ്പോ ശേഷമോ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് ഡിസിസി വൃത്തങ്ങൾ അറിയിച്ചു. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.
ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു.
Content Highlight: Goons present at K Sudhakaran's meeting; Ernakulam DCC says the meeting was not held with their knowledge
#Goon #K Sudhakaran #Ernakulam DCC #Operation Tufan solidarity #Sudhakaran meeting controversy #Congress controversy





























.jpg)


