ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച യുവാവ് പിടിയിൽ

ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച  യുവാവ് പിടിയിൽ
Jun 27, 2026 10:30 PM | By Athira V
#Latest News #Kappa Case #Kollam #Reel Shooting

കൊല്ലം : ( www.truevisionnews.com ) കൊല്ലത്ത് കോടതിയിൽ വിചാരണക്കായി ഹാജരാക്കിയ കാപ്പാ പ്രതികളടക്കമുള്ളവരുടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ.

പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഭീഷണി രൂപത്തിലുള്ള റീൽസ് ചിത്രീകരിച്ച ശേഷം പ്രതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കാപ്പാ പ്രതികൾ അടക്കമുളളവരെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴായിരുന്നു റീൽസ് ചിത്രീകരണം.

പ്രതികൾ കോടതി മുറിയിൽ നിൽക്കുന്നതും അവരെ പുറത്തേക്ക് കൊണ്ടുവരുന്നതും കല്ലുവാതുക്കൽ സ്വദേശിയായ അക്ഷയ് മൊബൈൽ ഫോണിൽ പകർത്തി. ശേഷം ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ സംഭാഷണങ്ങൾ ഉൾപ്പെടുത്തി റീൽസാക്കി ഇൻസ്റ്റാഗ്രാം പേജ് വഴി പ്രചരിപ്പിച്ചു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കൊല്ലം വെസ്റ്റ് പൊലീസ് അക്ഷയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രകോപനപരമായി റീൽസ് ചിത്രികരിച്ച് പ്രചരിപ്പിച്ചതിന് ഈ വർഷം ഏഴ് കേസുകൾ രജിസ്റ്റർ ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

Content Highlight: Youth arrested for filming and distributing reels of people including Kappa suspects in Kollam

#Latest News #Kappa Case #Kollam #Reel Shooting

Next TV

Related Stories
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി

Jun 27, 2026 11:15 PM

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിയായ യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ...

Read More >>
നഗ്ന ഫോട്ടോ കാണിച്ച് പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ കോഴിക്കോട് പിടിയിൽ

Jun 27, 2026 09:43 PM

നഗ്ന ഫോട്ടോ കാണിച്ച് പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ കോഴിക്കോട് പിടിയിൽ

തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി...

Read More >>
വി ഡി സതീശന്‍ യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്

Jun 27, 2026 09:23 PM

വി ഡി സതീശന്‍ യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍...

Read More >>
കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jun 27, 2026 08:57 PM

കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ

നാദാപുരം വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി വിദേശമദ്യവുമായി യുവാവ്...

Read More >>
Top Stories

News Roundup