Jun 27, 2026 09:23 PM

#Latest News #VD Satheesan #Liquor Tax #Thiruvananthapuram

തിരുവനന്തപുരം : ( www.truevisionnews.com ) വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്. ബജറ്റില്‍ അവതരിപ്പിക്കുകയും പിന്നീട് പലവിധ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചിട്ടില്ല. ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇത് അടുത്ത മാസം ഒന്നിന് സഭയില്‍ അവതരിപ്പിക്കും.

ഈ ധനബില്‍ പാസായാലും വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയ്ക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിഷയത്തില്‍ യുഡിഎഫില്‍ പിന്നീട് ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. പാര്‍ട്ടി, മുന്നണി യോഗങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കി ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാനാണ് വി ഡി സതീശന്റെ നീക്കമെന്നാണ് വിവരം.

പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സ്വന്തം മുന്നണിയില്‍ നിന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പോലും വി ഡി സതീശന് ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടയിലാണ് വി ഡി സതീശന്റെ ഈ ഉറച്ച നീക്കം.

ബജറ്റ് നിയമസഭ പാസാക്കിയാല്‍ ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ധനബില്‍ കൂടി പാസാക്കേണ്ടതുണ്ട്. ധനബില്‍ കൂടി പാസാകുമ്പോഴാണ് പുതുക്കിയ നികുതി നടപ്പിലാക്കാനാകുക. സാധാരണഗതിയില്‍ ബജറ്റ് പാസാക്കുമ്പോള്‍ ധനബില്ല് പാസാക്കുന്നതിനൊപ്പം തന്നെ സബ്ജറ്റ് കമ്മിറ്റിയില്‍ കൂടി ഇത് പരിഗണിക്കണമെന്നുണ്ട്.

പുതുക്കിയ ബജറ്റാണ് ഇത്തവണത്തേത് എന്നതിനാല്‍ തന്നെ ധനബില്‍ മാത്രമേ പാസാക്കുന്നുള്ളൂ. സബ്ജറ്റ് കമ്മിറ്റിക്ക് പോകേണ്ടതില്ലെന്ന ഒരു ഭേദഗതി കൂടി ഇന്നലെ നിയമസഭ അംഗീകരിച്ച സാഹചര്യത്തില്‍ ധനബില്‍ പാസാക്കുമ്പോള്‍ നികുതി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കും.

ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോള്‍ അതില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനമായും 175 ശതമാനമായും കുറച്ചുകൊണ്ടുള്ള തീരുമാനവും ഉള്‍പ്പെടും. ഇത് പൂര്‍ണമായും നടപ്പിലാകണമെങ്കില്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിന്റെ കൂടി ആവശ്യം മാത്രമേയുള്ളൂ.

Content Highlight: VD Satheesan government moves forward with decision to provide tax exemption on low-strength liquor

#Latest News #VD Satheesan #Liquor Tax #Thiruvananthapuram

Next TV

Top Stories










News Roundup