കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ
Jun 27, 2026 08:57 PM | By Athira V
#Latest News #Mahe Foreign Liquor #Valayalam #Police Case #Kozhikode

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി വിദേശമദ്യവുമായി യുവാവ് പിടിയിൽ. കുറുവന്തേരി ചെക്യാട് സ്വദേശി ഞാലിയോടുമ്മൽ വീട്ടിൽ വിജേഷ് എൻ (37) ആണ് വളയം പോലീസിന്റെ പിടിയിലായത്.

വളയം സബ് ഇൻസ്പെക്ടർ ഷിജു എം.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളയത്തെ താനക്കോട്ടൂർ പുന്തോറത്ത് മുക്കിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്.

താനക്കോട്ടൂർ ഭാഗത്തുനിന്നും കുറുവന്തേരി ഭാഗത്തേക്ക് വരികയായിരുന്ന KL 18 AH 6242 നമ്പർ ചുവന്ന സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്.

സ്കൂട്ടറിന്റെ ഡിക്കിക്കുള്ളിൽ 500 മില്ലി ലിറ്ററിന്റെ 12 ബോട്ടിൽ 'ഹണി ബീ' ബ്രാൻഡി വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു. നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ മദ്യവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം (Kerala Abkari Act u/s 55(a), 58) കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. പോലീസ് സംഘത്തിൽ സി.പി.ഒമാരായ രാജേഷ് ടി.വി, ജിലേഷ് വി എന്നിവരും ഉണ്ടായിരുന്നു.

Content Highlight: A young man was arrested with Mahe foreign liquor, which he tried to smuggle by hiding in the trunk of a scooter in Nadapuram Valayam

#Latest News #Mahe Foreign Liquor #Valayalam #Police Case #Kozhikode

Next TV

Related Stories
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി

Jun 27, 2026 11:15 PM

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിയായ യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ...

Read More >>
ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച  യുവാവ് പിടിയിൽ

Jun 27, 2026 10:30 PM

ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച യുവാവ് പിടിയിൽ

കൊല്ലത്ത് കാപ്പാ പ്രതികളടക്കമുള്ളവരുടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ്...

Read More >>
നഗ്ന ഫോട്ടോ കാണിച്ച് പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ കോഴിക്കോട് പിടിയിൽ

Jun 27, 2026 09:43 PM

നഗ്ന ഫോട്ടോ കാണിച്ച് പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ കോഴിക്കോട് പിടിയിൽ

തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി...

Read More >>
വി ഡി സതീശന്‍ യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്

Jun 27, 2026 09:23 PM

വി ഡി സതീശന്‍ യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍...

Read More >>
Top Stories

News Roundup