#Latest News #LPG Cylinder #Commercial LPG #Petroleum Ministry #Fuel Price
ഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറി.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളും വില വർധനവുമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയ്ക്കുന്നതിനും വില വർധിപ്പിക്കുന്നതിനും കാരണമായത്.
യുദ്ധം അവസാനിച്ച സാഹചര്യത്തിൽ, പഴയ സ്ഥിതി പുനഃസ്ഥാപിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അതേസമയം, നിലവിൽ പിഎൻജി കണക്ഷൻ എടുത്തിട്ടുള്ളവർ അത് തുടരണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യ സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കിയെങ്കിലും യുദ്ധസമാനമായ സാഹചര്യം മൂലം മറ്റ് വസ്തുക്കൾക്കുണ്ടായ വിലക്കയറ്റം മാറ്റമില്ലാതെ തുടരുകയാണ്. പെട്രോളിനും ഡീസലിനും വില കുറയ്ക്കാവുന്ന സാഹചര്യം നിലവിൽ വന്നിട്ടും ഉയർന്ന വില മാറ്റമില്ലാതെ തുടരുകയാണ്.
ആഗോള വിപണിയുടെ സാഹചര്യം വിലയിരുത്തി മാത്രമേ പെട്രോൾ ഡീസൽ വിലകുറയ്ക്കുകയുള്ളു എന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ പ്രതിസന്ധി നീങ്ങിയിട്ടും വില കുറയ്ക്കാനുള്ള നീക്കങ്ങളൊന്നും കാണുന്നില്ല എന്നാണ് സാധാരണക്കാരിൽ ആശങ്കയുണർത്തുന്നുണ്ട്.
Content Highlight: Union Petroleum Ministry Directive, Commercial LPG Cylinder Price, Fuel Price
#Latest News #LPG Cylinder #Commercial LPG #Petroleum Ministry #Fuel Price
































