പോക്കറ്റിൽ തപ്പിയപ്പോൾ ഒന്നും കണ്ടില്ല, സ്റ്റേഷനിലെത്തിച്ച് വസ്ത്രം അഴിച്ചപ്പോൾ പൊലീസ് ഞെട്ടി; കൊല്ലത്ത് ലഹരി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

പോക്കറ്റിൽ തപ്പിയപ്പോൾ ഒന്നും കണ്ടില്ല, സ്റ്റേഷനിലെത്തിച്ച് വസ്ത്രം അഴിച്ചപ്പോൾ പൊലീസ് ഞെട്ടി; കൊല്ലത്ത് ലഹരി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
Jun 25, 2026 12:00 PM | By Anusree vc
#Latest News #Kollam #Ganja Seizure #Kerala Police

കൊല്ലം: ( https://truevisionnews.com/) നഗരത്തിൽ ലഹരി കടത്താൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയ രണ്ട് യുവാക്കളെ പിന്തുടർന്ന് പിടിച്ച് കൊല്ലം ഡാൻസാഫ് സംഘം. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ അതീവ രഹസ്യമായി ശരീരത്തിൽ കഞ്ചാവ് ഒട്ടിച്ചുവെച്ചും, ബൈക്കിൽ പാഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചവരുമാണ് ഒടുവിൽ പൊലീസ് വലയിലായത്.

തേവള്ളി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പള്ളിത്തോട്ടം കോളനി സ്വദേശിയായ യുവാവാണ് പൊലീസിനെ വെട്ടിച്ച് ആദ്യം ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഡാൻസാഫ് സംഘം വിടാതെ പിന്തുടർന്ന് തേവള്ളി മിൽമയ്ക്ക് സമീപം വെച്ച് ഇയാളെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

യുവാവിന്റെ പാന്റ്സിന്റെ പോക്കറ്റുകളിലും മറ്റും തപ്പിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ ലഹരിമരുന്ന് കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് അറ്റകൈ പ്രയോഗത്തിന് മുതിർന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി മാഫിയയുടെ പുതിയ തന്ത്രം പുറത്തായത്.

തുടകളിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കയ്യോടെ വെസ്റ്റ് പൊലീസിന് കൈമാറി. മൊത്തമായി വാങ്ങി ചില്ലറയായി വിൽക്കുന്നതാണ് ഇയാളുടെ രീതി. ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്.

ട്രെയിൻ മാർഗം കൊണ്ടുവരുന്ന കഞ്ചാവ് ശാസ്താംകോട്ട, കരുനാഗപ്പള്ളി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് ഇടനിലക്കാർക്ക് കൈമാറും. ഇവർ ഇത് ചെറുപൊതികളാക്കി കച്ചവടക്കാർക്ക് എത്തിക്കുന്നു. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ, ബസ് മാർഗമാണ് മാരക രാസലഹരി വസ്തുക്കൾ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ച് വിതരണം ചെയ്യുന്നത്.

Content Highlight: Kollam, Kollam Ganja Seizure, Cannabis smuggled by taping to body, man arrested

#Latest News #Kollam #Ganja Seizure #Kerala Police

Next TV

Related Stories
കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും

Jun 25, 2026 12:49 PM

കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും

കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

Jun 25, 2026 12:17 PM

സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി...

Read More >>
'മദ്യപിച്ച് തിണ്ണയിൽ  കിടക്കുന്നതാണ് അന്ന് കണ്ടത്, ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ  വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു' - വെളിപ്പെടുത്തി അയൽവാസി

Jun 25, 2026 11:39 AM

'മദ്യപിച്ച് തിണ്ണയിൽ കിടക്കുന്നതാണ് അന്ന് കണ്ടത്, ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു' - വെളിപ്പെടുത്തി അയൽവാസി

കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളി, കല്ലറ, വിലങ്ങാട് സ്വദേശി സിജോ തിരോധാനം, അയൽവാസിയുടെ വെളിപ്പെടുത്തൽ...

Read More >>
ചതിച്ചാശാനേ പിന്നേം...! ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയത് ഏഴു മണിക്കൂർ

Jun 25, 2026 11:36 AM

ചതിച്ചാശാനേ പിന്നേം...! ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയത് ഏഴു മണിക്കൂർ

ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയത് ഏഴു...

Read More >>
Top Stories

News Roundup

GCC News