ചതിച്ചാശാനേ പിന്നേം...! ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയത് ഏഴു മണിക്കൂർ

ചതിച്ചാശാനേ പിന്നേം...! ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയത് ഏഴു മണിക്കൂർ
Jun 25, 2026 11:36 AM | By Athira V
#Latest News #Taurus Lorry #Google Maps #Stuck #Idukki

ഇടുക്കി: ( www.truevisionnews.com)  ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർക്ക് വഴിതെറ്റിയതിനെ തുടർന്ന് ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങി. ഇതെത്തുടർന്ന് സംസ്ഥാന പാതയുടെ ഭാഗമായ മേരികുളം-ആനവിലാസം റൂട്ടിൽ ഏഴുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

കർണാടകയിൽ നിന്ന് ജല ജീവൻ മിഷൻ പദ്ധതിക്കായി ഇരുമ്പ് പൈപപ്പുകളുമായി ഏലപ്പാറയ്ക്കു സമീപം ചിന്നാർ മൂന്നാംമൈലിലേക്ക് എത്തിയ വാഹനമാണ് വഴിയിൽ കുടുങ്ങിയത്. കൊച്ചി-തേക്കടി സംസ്ഥാന പാതയിൽ ഇടപ്പൂക്കുളം ഒന്നാം വളവിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം.

കുമളിയിൽ നിന്ന് കുട്ടിക്കാനം വഴി ഏലപ്പാറയിലേക്ക് പോകേണ്ട വാഹനമാണ് ഗൂഗിൾ മാപ്പ് ചതിച്ചതോടെ വഴിതെറ്റി ആനവിലാസം വഴി എത്തിയത്. കൊടുംവളവിൽ ടോറസ് കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.

വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മണ്ണുമാന്തിയന്ത്രവും ട്രാക്ടറും എത്തിച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് ടോറസ് ലോറി വളവിൽ നിന്ന് മാറ്റാനായത്.

എന്നാൽ മേരികുളം വരെ പിന്നീടുള്ള വളവുകളിലും വാഹനം കുടുങ്ങുന്ന സ്ഥിതിയായിരുന്നു. അത്തരം സ്ഥലങ്ങളിൽ വീതി കൂട്ടിയും ട്രാക്ടറിൽ കെട്ടിവലിച്ചുമാണ് ടോറസ് മേരികുളത്ത് എത്തിച്ചത്.

രാവിലെ ഒൻപതു മണിയോടെയാണ് ഈ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംസ്ഥാന പാതയാണെങ്കിലും വീതി കുറവും കൊടുംവളവുകളും നിറഞ്ഞ ഈ റോഡിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നതും അപകടത്തിൽപെടുന്നതും പതിവായിരിക്കുകയാണ്.

Content Highlight: A Taurus lorry that arrived on Google Maps was stuck on a sharp curve for seven hours

#Latest News #Taurus Lorry #Google Maps #Stuck #Idukki

Next TV

Related Stories
'ആ പണി നടക്കില്ല....ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

Jun 25, 2026 12:57 PM

'ആ പണി നടക്കില്ല....ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്...

Read More >>
കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും

Jun 25, 2026 12:49 PM

കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും

കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

Jun 25, 2026 12:17 PM

സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി...

Read More >>
Top Stories

News Roundup

GCC News