വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി...! ഹോൺ കേട്ട് ഭയന്ന് ബൈക്കിന്‍റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി...! ഹോൺ കേട്ട് ഭയന്ന് ബൈക്കിന്‍റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
Jun 25, 2026 12:49 PM | By VIPIN P V
#Latest News #Accident #Youth Death #Kollam

കൊല്ലം: ( www.truevisionnews.com )  പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനും ദാരുണാന്ത്യം. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ 29 കാരൻ വിനീത് ആണ് മരിച്ചത്.

ഇന്നലെ രാത്രി 7ന് ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പട്ടാഴി ജംഗ്ഷനിൽ നിന്നും ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി കടന്നു പോവുകയായിരുന്നു.

ആറാട്ടുപുഴയെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ടു ഭയന്ന വിനീത് ബൈക്ക് വശത്തേക്കു തിരിക്കുമ്പോൾ അപകടത്തിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങി.

സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധാമണിയാണ് വിനീതിന്റെ അമ്മ. അതുല്യ ഭാര്യയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബോഡി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

Content Highlight: tipper lorry accident in kollam youth died after falling off his bike

#Latest News #Accident #Youth Death #Kollam

Next TV

Related Stories
ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി

Jun 25, 2026 01:24 PM

ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി

മഞ്ചേരിയിൽ കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 16.5 കിലോ കഞ്ചാവുമായി യുവാവ്...

Read More >>
മദ്യനികുതിയിളവിലും 'പിഎം ശ്രീ' പദ്ധതിയിലും സർക്കാരിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

Jun 25, 2026 01:15 PM

മദ്യനികുതിയിളവിലും 'പിഎം ശ്രീ' പദ്ധതിയിലും സർക്കാരിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം പിന്‍വലിക്കണം...

Read More >>
Top Stories

News Roundup

GCC News