#Latest News #Health Minister K Muraleedharan #Veena George
തിരുവനന്തപുരം: ( www.truevisionnews.com ) വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്ന വീണാ ജോർജിന്റെ പരാമർശത്തിന് പരിഹാസവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ജനങ്ങൾ വീട്ടിൽ ഇരുത്തിയവർക്ക് എന്തിന് മറുപടി നൽകണമെന്നും പോയി പണി നോക്കാൻ പറയണമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വകുപ്പിൽ ഏകോപനമില്ലെന്ന വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിനായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
പത്ത് വർഷത്തെ റീൽസും അഞ്ച് വർഷത്തെ വീണമീട്ടലും എന്ന നിമയസഭയിലെ പരാമർശത്തിനായിരുന്നു വീണ ഫേസ്ബുക്കിലൂടെ കെ. മുരളീധരന് മറുപടി നൽകിയത്.
മുരളീധരൻ ഉത്തരവാദിത്തം മറക്കരുതെന്നായിരുന്നു വീണയുടെ എഫ്ബി പോസ്റ്റ്. മുരളീധരൻ്റെ പഴയ വാക്കുകൾ ബൂമറാങ്ങായി തിരിച്ചുവരുന്നു. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ. മുരളീധരൻ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്നമാകാം. അന്ന് വകുപ്പിനെ ഏറ്റവും കൂടുതൽ കള്ളങ്ങൾ കൊണ്ട് ആക്രമിച്ചതിൽ മുന്നിൽ കെ. മുരളീധരനാണ്. അന്നത്തെ വാക്കുകൾ ഇന്ന് ബൂമറാങ്ങാവുന്നുവെന്നും വീണ ഫേസ്ബുക്കിൽ കുറിച്ചു.
Content Highlight: Health Minister K. Muraleedharan ridicules Veena George's remarks




























.jpeg)