കോഴിക്കോട്ട് കൂട്ട സ്ഥലമാറ്റം; ഒറ്റ ഉത്തരവിൽ 219 റവന്യൂ ജീവനക്കാരെമാറ്റി, ഓഫീസുകളുടെ പ്രവർത്തനം തളം തെറ്റി

കോഴിക്കോട്ട് കൂട്ട സ്ഥലമാറ്റം; ഒറ്റ ഉത്തരവിൽ 219 റവന്യൂ ജീവനക്കാരെമാറ്റി, ഓഫീസുകളുടെ പ്രവർത്തനം തളം തെറ്റി
Jun 20, 2026 08:35 PM | By Athira V
#Latest News #Kozhikode District Administration #Transfer #Revenue Department

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പ് ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റിക്കൊണ്ട് ജില്ലാ ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവ് വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു. പൊതുജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ ഓഫീസുകളുടെ പ്രവർത്തനം ഇതോടെ പൂർണ്ണമായും നിശ്ചലമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്.

"ജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുന്ന ഈ നിയമവിരുദ്ധ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. ചട്ടങ്ങൾ പാലിച്ച് ഓൺലൈൻ സംവിധാനത്തിലൂടെയുള്ള സ്ഥലംമാറ്റ നടപടികൾ പുനഃസ്ഥാപിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻആവശ്യപ്പെട്ടു .

വകുപ്പിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന 219 ക്ലർക്കുമാരെയാണ് 19-06-2026-ലെ DCKKD/370/2026-A5 നമ്പർ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ സ്ഥലംമാറ്റിയത്. അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ റവന്യൂ ഓഫീസുകളെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭിക്കാതെ ദുരിതത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിലനിൽക്കെ, സർക്കാർ ഇറക്കിയിട്ടുള്ള 3/2017-ാം നമ്പർ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് ഈ കൂട്ട സ്ഥലംമാറ്റമെന്ന് ജീവനക്കാർ ആരോപിക്കുന്നു. പുതിയ ഉത്തരവ് പ്രകാരം ജീവനക്കാർക്ക് നിലവിൽ മാറ്റിയിട്ടുള്ള ഓഫീസുകളിലേക്ക് എത്തിച്ചേരണമെങ്കിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്.

മുമ്പ് വില്ലേജ് ഓഫീസർമാരെ മാറ്റിയ ഉത്തരവിനെതിരെ ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്ത് നിയമപോരാട്ടം നടത്തിവരുന്നതിനിടയിലാണ് ഭരണകൂടത്തിന്റെ പുതിയ നടപടി.

നിയമവിരുദ്ധമായ ഈ സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു. കൂടാതെ, ചട്ടവിരുദ്ധമായി ഉത്തരവുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ നേതാക്കളായ ആർ. ബിനു, സുനിൽകുമാർ, ആനന്ദരാജ് എന്നിവർ വ്യക്തമാക്കി.

Content Highlight: A new order has been issued by the district administration regarding widespread transfer of revenue department employees in Kozhikode district

#Latest News #Kozhikode District Administration #Transfer #Revenue Department

Next TV

Related Stories
ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

Jun 20, 2026 09:42 PM

ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ...

Read More >>
5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

Jun 20, 2026 09:04 PM

5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ...

Read More >>
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു

Jun 20, 2026 08:59 PM

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

Read More >>
'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം' -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Jun 20, 2026 07:53 PM

'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം' -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
Top Stories

News Roundup