ഗർഭം അലസിയെന്ന് വീട്ടിലേക്ക് വിളിച്ചുപറഞ്ഞു; പിന്നാലെ ദമ്പതികളെയും മകനെയും കാണാതായതായി പരാതി

ഗർഭം അലസിയെന്ന് വീട്ടിലേക്ക് വിളിച്ചുപറഞ്ഞു; പിന്നാലെ ദമ്പതികളെയും മകനെയും കാണാതായതായി പരാതി
Jun 18, 2026 10:35 AM | By Athira V
#Latest News #Kazhakoottam #Missing Case

തിരുവനന്തപുരം : ( www.truevisionnews.com ) ഗർഭകാല പരിശോധനയ്ക്ക്‌ ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരൻ മകനെയും കാണാതായതായി പരാതി.

പുല്ലാട്ടുകരിയിൽ താമസിക്കുന്ന അനീഷ് (26), ഭാര്യ അഖില (24), മകൻ അദ്വൈത് (അഞ്ച്‌) എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ അഖിലയുടെ സഹോദരൻ സൂരജിന്റെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ 10.30-ഓടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് പോയതായിരുന്നു ഇവർ. പിന്നീട് ഗർഭം അലസിയെന്ന്‌ വീട്ടിൽ വിളിച്ചറിയിച്ചു. എന്നാൽ, ഇവർ തിരിച്ചെത്തിയില്ല.

തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി അഖിലയുടെ സഹോദരൻ അനീഷിനെ ഫോണിൽ വിളിച്ചപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണെന്നാണ് പറഞ്ഞത്. ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.

Content Highlight: couple and their son are reported missing in Kazhakoottam

#Latest News #Kazhakoottam #Missing Case

Next TV

Related Stories
കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

Jun 18, 2026 12:43 PM

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി...

Read More >>
അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

Jun 18, 2026 12:12 PM

അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ നിന്ന് മോതിരവുമായി യുവാവ്...

Read More >>
ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം

Jun 18, 2026 11:56 AM

ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം

പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ...

Read More >>
Top Stories

News Roundup