പനിച്ച് വിറച്ച് കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 കടന്നു

പനിച്ച് വിറച്ച് കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 കടന്നു
Jun 16, 2026 10:45 PM | By VIPIN P V
#Latest News #Fever #Dengue Fever #Kerala

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു, പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13196 പേരാണ്. ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 2198 പേര്‍ക്ക് പനി ബാധിച്ചു.

തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിബാധിതര്‍ ആയിരത്തിനു മുകളില്‍ കടന്നിട്ടുണ്ട്.

252 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളും 52 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.11 പേര്‍ക്ക് എലിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇന്ന് മാത്രം നൂറുപേരാണ് ഇന്‍ഫ്‌ലുവന്‍സ ബാധിച്ചത് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരാളും ചിക്കന്‍പോക്‌സ് ബാധിച്ച് ഒരാളും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ സംസ്ഥാനത്ത് രണ്ട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്‍കി വരുകയാണെന്നും ആരോഗ്യനില തൃപ്തമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlight: Kerala Fever Cases Cross 13000 Daily Amid Rising Health Concerns

#Latest News #Fever #Dengue Fever #Kerala

Next TV

Related Stories
കാഫിർ സ്ക്രീൻഷോർട്ട് കേസ്;  'ഇപ്പോൾ പിടിയിലായത് ചെറിയ പരൽമീൻ, അന്വേഷണം ഉന്നതരിലേക്ക് എത്തും' - കെ പ്രവീൺകുമാർ എംഎൽഎ

Jun 16, 2026 09:28 PM

കാഫിർ സ്ക്രീൻഷോർട്ട് കേസ്; 'ഇപ്പോൾ പിടിയിലായത് ചെറിയ പരൽമീൻ, അന്വേഷണം ഉന്നതരിലേക്ക് എത്തും' - കെ പ്രവീൺകുമാർ എംഎൽഎ

കാഫിർ സ്ക്രീൻഷോർട്ട് കേസ്, അന്വേഷണം ഉന്നതരിലേക്ക് എത്തും' - കെ പ്രവീൺകുമാർ...

Read More >>
യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതി; കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു

Jun 16, 2026 08:34 PM

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതി; കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതി, കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു...

Read More >>
Top Stories










News Roundup