'സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന്'; കോഴിക്കോട് ഗര്‍ഭസ്ഥ ശിശു മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

'സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന്';  കോഴിക്കോട് ഗര്‍ഭസ്ഥ ശിശു മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
Jun 16, 2026 03:58 PM | By Susmitha Surendran
#Unborn baby #Agasthyamuzhy #Kozhikode #Babydeath #Complaint

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.

ആശുപത്രി അധികൃതര്‍ സമയത്തിന് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. അഞ്ചാം മാസം മുതല്‍ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി.

അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കി.

Content Highlight: Unborn baby dies in Agasthyamuzhy, Kozhikode

#Unborn baby #Agasthyamuzhy #Kozhikode #Babydeath #Complaint

Next TV

Related Stories
കോഴിക്കോട് വടകരയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; നാലുവയസ്സുകാരിക്ക് രോഗബാധ

Jun 16, 2026 04:43 PM

കോഴിക്കോട് വടകരയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; നാലുവയസ്സുകാരിക്ക് രോഗബാധ

കോഴിക്കോട് വടകരയിൽ നാലുവയസ്സുകാരിക്ക് ഷിഗെല്ല രോഗബാധ...

Read More >>
Top Stories

News Roundup