#Women's entry #Sabarimala #ADGP S. Sreejith #Former Devaswom Board President #A. Padmakumar
തിരുവനന്തപുരം: (https://truevisionnews.com/) ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാര്‍.
മാറ്റി നിർത്താൻ ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ്. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു.
എന്നാൽ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും സുഹൃത്തുക്കളോട് പത്മകുമാര്‍ വെളിപ്പെടുത്തി.
അതേസമയം ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് പത്മകുമാര്‍. യുവതീപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണ കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആത്മകഥയിൽ ഉണ്ടാകും.
അതിനിടെ സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം ജില്ലാ കമ്മിറ്റി ചേരും. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം പാര്‍ട്ടി അംഗത്വം പുതുക്കിയത്.
സ്വർണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു . നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നതോടെയാണ് തിരുത്തിന് തയ്യാറായത്. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തെ തുടർന്ന് സെക്രട്ടറിയേറ്റിന്‍റെ റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്ത് വരുത്താനും തീരുമാനമായി.
Content Highlight: Women's entry into Sabarimala, ADGP S. Sreejith was also deliberately sidelined, says former Devaswom Board President A. Padmakumar
#Women's entry #Sabarimala #ADGP S. Sreejith #Former Devaswom Board President #A. Padmakumar

























.jpeg)


