#LATEST NEWS #Major Ravi #Pinarayi Vijayan #Ramesh Chennithala #fake news
തിരുവനന്തപുരം: ( https://truevisionnews.com/) തനിക്കെതിരെ കൃത്രിമ ദൃശ്യങ്ങൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് സംവിധായകനും നടനുമായ മേജർ രവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മൺമറഞ്ഞ നടൻ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയതുമായി ബന്ധപ്പെട്ട് മേജർ രവി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് കാരണമായത്. 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്നായിരുന്നു മേജർ രവിയുടെ പരാമർശം.
ഈ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും പേജുകൾ വഴിയും കൃത്രിമമായി ദൃശ്യങ്ങൾ നിർമ്മിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സംഭവദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളും, തനിക്കെതിരെ കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും മുഖ്യമന്ത്രി പരാതിയോടൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തിയ ഈ നവമാധ്യമ പ്രചാരണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ കർശന ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Content Highlight: Pinarayi files complaint against Major Ravi to Ramesh Chennithala
#LATEST NEWS #Major Ravi #Pinarayi Vijayan #Ramesh Chennithala #fake news
































