എടരിക്കോട് പാലച്ചിറമാടിൽ സ്കൂട്ടറിൽ ബസ്സിടിച്ചു കയറി 29 കാരിക്ക് ദാരുണാന്ത്യം;സുഹൃത്ത് ഐസിയുവിൽ

എടരിക്കോട് പാലച്ചിറമാടിൽ സ്കൂട്ടറിൽ ബസ്സിടിച്ചു കയറി 29 കാരിക്ക് ദാരുണാന്ത്യം;സുഹൃത്ത് ഐസിയുവിൽ
Jun 12, 2026 12:31 PM | By Krishnapriya S R
#Latest News #Malappuram #Accident #Death

മലപ്പുറം: (truevisionnews.com) കോട്ടയ്ക്കൽ എടരിക്കോട് പാലച്ചിറമാടിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ജീവൻ നഷ്ടമായി. തെന്നല പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരണപ്പെട്ടത്.

അപകടത്തിൽ അഷിതയ്ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് പ്രജിതയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലച്ചിറമാട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഇരുവരെയും അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷിതയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു.

പറപ്പൂർ കുരിക്കൾ ബസാർ വെള്ളക്കാട്ടിൽ കുഞ്ഞി കോമുട്ടിയുടെയും ലൈലയുടെയും മകളാണ് മരണപ്പെട്ട അഷിത. എൽസിൻ ഏക മകനാണ്. ആഷിഖ്, അസീബ് എന്നിവർ സഹോദരങ്ങളാണ്. 

Content Highlight: Tragic end in a car accident in Palachiramadu, Edarikode

#Latest News #Malappuram #Accident #Death

Next TV

Related Stories
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ അലേർട്ട്

Jun 12, 2026 02:02 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ഒൻപത് ജില്ലകളിൽ...

Read More >>
'100% പിന്തുണയുണ്ട്, തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും, സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല' - രാജീവ് ചന്ദ്രശേഖർ

Jun 12, 2026 01:49 PM

'100% പിന്തുണയുണ്ട്, തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും, സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല' - രാജീവ് ചന്ദ്രശേഖർ

ബിജെപി കൗൺസിലർ ആർ സുഗതൻ , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,...

Read More >>
ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

Jun 12, 2026 01:14 PM

ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ, കുടുക്കിയത്...

Read More >>
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

Jun 12, 2026 01:09 PM

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും...

Read More >>
Top Stories

News Roundup

GCC News