'സംഘർഷമുള്ളപ്പോഴാണ് കൂടുതൽ വണ്ടികൾ വരുന്നത്, സതീശൻ മൂന്ന് വണ്ടിയുമായി യാത്ര തുടങ്ങിയതേയുള്ളൂ, നോക്കാം' - എം.വി ഗോവിന്ദൻ

 'സംഘർഷമുള്ളപ്പോഴാണ് കൂടുതൽ വണ്ടികൾ വരുന്നത്,  സതീശൻ മൂന്ന് വണ്ടിയുമായി യാത്ര തുടങ്ങിയതേയുള്ളൂ, നോക്കാം' - എം.വി ഗോവിന്ദൻ
Jun 12, 2026 12:20 PM | By Susmitha Surendran
#M.V. Govindan #Chief Minister V.D. Satheesan #former Chief Minister #Pinarayi Vijayan #Vehicle fleet

തിരുവനന്തപുരം: ( https://truevisionnews.com/) മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്ക് വലിയ വാഹന വ്യൂഹം ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

  മുഖ്യമന്ത്രി അത്രയധികം വാഹനങ്ങൾ ഉപയോഗിക്കാറില്ലല്ലോ, സംഘർഷങ്ങളോ മറ്റോ വരുമ്പോഴാണ് പ്രോട്ടോക്കോൾ ഓഫീസർമാരുടേതടക്കം ഇത്രയധികം വാഹനങ്ങൾ വരിക.

സാധാരണ ഗതിയിൽ അധികം വാഹനങ്ങൾ ഉപയോഗിക്കാറില്ല. എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ മൂന്ന് വാഹനങ്ങൾ മാത്രമാണല്ലോ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ നോക്കാം എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഫ്ലെക്സ് ബോർഡുകൾ കേരളത്തിലുടനീളം വ്യാപകമായി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും ഒക്കെത്തന്നെ പൊതുവായ മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന ഫ്‌ളക്‌സ് ബോർഡുകളാണ് ഉപയോഗിച്ചിരുന്നത്. അതിൽ മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്ന രീതിയിൽ പിണറായിയുടെ ഫോട്ടോ മാത്രമേ വന്നിട്ടുള്ളൂ എന്നത് ശരിയാണ്.

അത് ചില വിമർശനപരമായ കാര്യങ്ങളായിട്ട് വന്നിട്ടുമുണ്ട്. അത് പരിശോധിക്കുമെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. നേരത്തേ വി.എസ് അച്യുതാനന്ദന്റെ സമാനമായ ഫ്‌ളക്‌സുകൾ വന്നപ്പോൾ പാർട്ടി തന്നെ രംഗത്തു വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Content Highlight: former Chief Minister Pinarayi Vijayan, M.V. Govindan, Chief Minister V.D. Satheesan, Vehicle fleet

#M.V. Govindan #Chief Minister V.D. Satheesan #former Chief Minister #Pinarayi Vijayan #Vehicle fleet

Next TV

Related Stories
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ അലേർട്ട്

Jun 12, 2026 02:02 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ഒൻപത് ജില്ലകളിൽ...

Read More >>
'100% പിന്തുണയുണ്ട്, തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും, സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല' - രാജീവ് ചന്ദ്രശേഖർ

Jun 12, 2026 01:49 PM

'100% പിന്തുണയുണ്ട്, തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും, സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല' - രാജീവ് ചന്ദ്രശേഖർ

ബിജെപി കൗൺസിലർ ആർ സുഗതൻ , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,...

Read More >>
ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

Jun 12, 2026 01:14 PM

ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ, കുടുക്കിയത്...

Read More >>
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

Jun 12, 2026 01:09 PM

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും...

Read More >>
Top Stories

News Roundup

GCC News