കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരിക്ക്

കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരിക്ക്
Jun 3, 2026 08:26 PM | By Athira V
#Latest News #Accident #Death #Kannur

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ചൊവ്വാഴ്ച്ച രാത്രി ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടിയിൽ മുഹമ്മദ്‌ റസൽ (16)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്മാക്കുന്ന് അർഷിൽ വി ടി സെയ്ൻ (16) പരിക്കുകളോടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷമാണ് മുഹമ്മദ്‌ റസൽ കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചത്.

കാടാച്ചിറയിൽ നിന്ന് മമ്മാക്കുന്നിലേക്കുള്ള വഴിയിൽ മണ്ടോത്തും കാവിന് സമീപത്തെ ഇറക്കത്തിൽ വച്ച് ചൊവ്വ രാത്രിയായിരുന്നു അപകടം. സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ റസലിനെ ഉടൻതന്നെ ചാല മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മമ്മാക്കുന്ന് ജുമാ മസ്ജിദിൽ ഖബറടക്കി. ഉപ്പ: താഴെക്കണ്ടി റഫീഖ്. ഉമ്മ: ഹുസ്ന ബാനു. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ് റാസി.

Content Highlight: Student dies after losing control of scooter in Kannur, falls into drain

#Latest News #Accident #Death #Kannur

Next TV

Related Stories
കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jun 3, 2026 09:54 PM

കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച്...

Read More >>
'വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ, ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു;  എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം

Jun 3, 2026 09:35 PM

'വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ, ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു; എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്‌ഐടി അന്വേഷണം ഉത്തരവിട്ടത് ഒരേ സമയം ആശ്വാസവും സന്തോഷവും നൽകുന്നുണ്ടെന്ന് കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട എംഎസ്എഫ്...

Read More >>
 'കൊന്നിട്ടേ പോകൂ....പുതിയ മന്ത്രിസഭയിലെ ആൾക്കാര്‍ ഇവിടെ വരട്ടെ'; പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Jun 3, 2026 09:12 PM

'കൊന്നിട്ടേ പോകൂ....പുതിയ മന്ത്രിസഭയിലെ ആൾക്കാര്‍ ഇവിടെ വരട്ടെ'; പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗ സംഘം പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ...

Read More >>
വടകരയിലെ നിക്ഷേപത്തട്ടിപ്പ്; കടത്തനാട് ലേബർ സൊസൈറ്റി സീൽ ചെയ്ത് ക്രൈംബ്രാഞ്ച്

Jun 3, 2026 08:53 PM

വടകരയിലെ നിക്ഷേപത്തട്ടിപ്പ്; കടത്തനാട് ലേബർ സൊസൈറ്റി സീൽ ചെയ്ത് ക്രൈംബ്രാഞ്ച്

വടകരയിലെ നിക്ഷേപത്തട്ടിപ്പ്, കടത്തനാട് ലേബർ സൊസൈറ്റി സീൽ ചെയ്ത് ക്രൈംബ്രാഞ്ച്...

Read More >>
മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

Jun 3, 2026 07:12 PM

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്, ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ്...

Read More >>
Top Stories

News Roundup