കരച്ചിൽ ഡ്രാമ ഒന്നും വേണ്ട ....: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പാലക്കാട് ബിജെപി സ്ഥാനാർഥി പിടിയിൽ

  കരച്ചിൽ ഡ്രാമ ഒന്നും വേണ്ട ....: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം;  പാലക്കാട്  ബിജെപി സ്ഥാനാർഥി പിടിയിൽ
Jun 3, 2026 11:36 AM | By Susmitha Surendran

കൊല്ലങ്കോട്: (https://truevisionnews.com/) കൊല്ലങ്കോട് ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ ബിജെപി സ്ഥാനാർഥി പിടിയിൽ . നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയാണ് (പ്രസന്ന– 42) പിടിയിലായത്.

പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ്‌ പതിനായിരത്തോളം രൂപ മോഷ്ടിച്ചത്. വെള്ളി രാത്രിയിലാണ് സംഭവം. ശനി രാവിലെ ക്ഷേത്രഭാരവാഹികൾ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.

2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലേക്ക് 17-ാം വാർഡിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മുമ്പ്‌ മുക്കുപണ്ടം നൽകി കബളിപ്പിച്ച കേസിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Content Highlight: BJP candidate arrested for breaking into temple treasury palakkad

Next TV

Related Stories
ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടും, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്; ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അഷ്കറിന്റെ ഉമ്മ

Jun 3, 2026 12:32 PM

ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടും, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്; ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അഷ്കറിന്റെ ഉമ്മ

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ...

Read More >>
കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികത; അച്ഛൻ പൊള്ളിച്ചതെന്ന് പത്തു വയസുകാരൻ; നിഷേധിച്ച് ബന്ധുക്കള്‍

Jun 3, 2026 12:16 PM

കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികത; അച്ഛൻ പൊള്ളിച്ചതെന്ന് പത്തു വയസുകാരൻ; നിഷേധിച്ച് ബന്ധുക്കള്‍

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം; നിഷേധിച്ച്...

Read More >>
തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർക്കും യാത്രികർക്കും പരുക്ക്

Jun 3, 2026 10:57 AM

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർക്കും യാത്രികർക്കും പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്കും യാത്രികർക്കും...

Read More >>
Top Stories

News Roundup

GCC News