ഇനി എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യാം; പരീക്ഷകളും അവധികളും വിരൽത്തുമ്പിൽ, പുതിയ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

ഇനി എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യാം; പരീക്ഷകളും അവധികളും വിരൽത്തുമ്പിൽ, പുതിയ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
Jun 3, 2026 09:16 AM | By Susmitha Surendran
#Department of Education #Academic Calendar #VDSatheesan #Education Minister #N. Shamsudheen

തിരുവനന്തപുരം: ( https://truevisionnews.com/) 2026-27 അധ്യയന വർഷത്തെ സംസ്ഥാനത്തെ സ്കൂളുകൾക്കായുള്ള ഔദ്യോഗിക അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്റെ വരും വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾ, വിവിധ പരീക്ഷകൾ, സ്കൂൾ അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃകാ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവയെല്ലാം കൃത്യമായി ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് പുതിയ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തത്. എൽപി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്.

യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ആഗസ്ത് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ആഗസ്ത് 21ന് ഓണാവധിക്ക് സ്കൂൾ അടയ്ക്കും. ആഗസ്ത് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. ഡിസംബര്‍ 28ന് സ്കൂൾ തുറക്കും.

പ്ലസ് ടൂ പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് 2 ന് ആരംഭിച്ച് 29ന് അവസാനിക്കും.

Content Highlight: The Department of Education has released the academic calendar.

#Department of Education #Academic Calendar #VDSatheesan #Education Minister #N. Shamsudheen

Next TV

Related Stories
പരോൾ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി.....!  പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

Jun 3, 2026 09:47 AM

പരോൾ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി.....! പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ്...

Read More >>
'നവകേരള ബസിന് നേരെ കല്ലേറുണ്ടായിട്ടില്ല'; ഡ്രൈവറുടെ മൊഴിയിൽ പൊളിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം

Jun 3, 2026 09:47 AM

'നവകേരള ബസിന് നേരെ കല്ലേറുണ്ടായിട്ടില്ല'; ഡ്രൈവറുടെ മൊഴിയിൽ പൊളിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം

'നവകേരള ബസിന് നേരെ കല്ലേറുണ്ടായിട്ടില്ല'; ഡ്രൈവറുടെ മൊഴിയിൽ പൊളിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം...

Read More >>
Top Stories

News Roundup

GCC News