#Latest News #Navakerala Bus #Security officials
ആലപ്പുഴ: ( https://truevisionnews.com/) നവകേരള സദസിനിടെ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മർദ്ദനത്തിൽ, പ്രതികളുടെ വാദങ്ങൾ പൂർണ്ണമായും തള്ളി പ്രത്യേക അന്വേഷണ സംഘത്തിന്റെ എസ് ഐ ടി റിപ്പോർട്ട്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ് ഐ ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നവകേരള യാത്രയുടെ ബസ്സിന് നേരെ കല്ലേറുണ്ടായെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ബസ്സിന് നേരെ കല്ലേറ് ഉണ്ടായിട്ടില്ലെന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറും, വാഹനത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് മെക്കാനിക്കൽ എൻജിനീയറും മൊഴി നൽകിയിട്ടുണ്ട്.
പ്രതികൾ ഉപയോഗിച്ച ലാത്തി കൊണ്ടുള്ള അടി മരണം വരെ സംഭവിക്കാവുന്ന രീതിയിലുള്ള ഗുരുതര പരിക്കുകൾ ഉണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. മർദ്ദനമേറ്റവരുടെ കഴുത്തിലും തലയ്ക്കും പലതവണ അടിയേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് എ.ഡി. തോമസിന്റെ തലപൊട്ടി ചോരയൊലിക്കുന്ന വീഡിയോ ദൃശ്യങ്ങളും തെളിവുകളിലുണ്ട്.
കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി എസ് ഐ ടി റിപ്പോർട്ടിൽ പറയുന്നു. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ പോലും അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും ചേർന്ന് നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തു. ഇവർക്കെതിരെയും അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്.
"ഉന്നത സ്വാധീനമുള്ളവരാണ് പ്രതികൾ. കേസിന്റെ കൃത്യമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അത് നീതിനിർവ്വഹണം പൂർണ്ണമായും തടസ്സപ്പെടുത്തും."
Content Highlight: 'No stones were pelted at the Navakerala bus'; Security officials' argument refuted by driver's statement

































.png)
.jpeg)