#Latest News #Chief Minister #V D Satheesan #Fake Photo #Police Case
കാസർകോട്: ( www.truevisionnews.com ) മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.
കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്.
സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നൽകിയ പരാതിയിലാണ് നടപടി.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയില്‍. കരുണന്‍ ചാലില്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കോഴിക്കോട് അത്തോളി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ നല്‍കിയ പരാതിയിലാണ് കേസ്. അതേസമയം നേരത്തെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന കാരണത്താല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. വിരമിക്കുന്ന സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത്.
സമൂഹമാധ്യമത്തിലൂടെ വ്യക്തികളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും കര്‍ശന നടപടി സ്വീകരിച്ചെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
Content Highlight: A fake photo of the Chief Minister was circulated in a WhatsApp group; Case filed against two people
#Latest News #Chief Minister #V D Satheesan #Fake Photo #Police Case


































