തെരുവുനായ ആക്രമണം; കായംകുളത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും അമ്മൂമ്മയ്ക്കും നായയുടെ കടിയേറ്റു

തെരുവുനായ ആക്രമണം; കായംകുളത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും അമ്മൂമ്മയ്ക്കും നായയുടെ കടിയേറ്റു
Jun 2, 2026 08:20 PM | By Athira V
#Latest News #Stray Dog ​​Attack #Alappuzha

ആലപ്പുഴ : ( www.truevisionnews.com ) ആലപ്പുഴ കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും പരിക്ക്. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.

ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ മൂന്നു മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്.

വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പ്രതിഷേധമുയർത്തുന്നുണ്ട്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെ വരെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

Content Highlight: A three-month-old baby and his grandmother were bitten by a stray dog ​​in Kayamkulam.

#Latest News #Stray Dog ​​Attack #Alappuzha

Next TV

Related Stories
 കുറ്റ്യാടിയോ നാടുകാണിചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം; കർശന നിർദ്ദേശവുമായി ജില്ലാ ഭരണകൂടം

Jun 2, 2026 09:14 PM

കുറ്റ്യാടിയോ നാടുകാണിചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം; കർശന നിർദ്ദേശവുമായി ജില്ലാ ഭരണകൂടം

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം; കർശന നിർദ്ദേശവുമായി ജില്ലാ ഭരണകൂടം...

Read More >>
മാഹിയിൽ ഡീസലിന് പൈസ കുറവല്ലേ...? കോഴിക്കോട് പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് വെട്ടിച്ച് ഡീസൽ കടത്ത്, ലോറി പിടിയിൽ

Jun 2, 2026 08:48 PM

മാഹിയിൽ ഡീസലിന് പൈസ കുറവല്ലേ...? കോഴിക്കോട് പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് വെട്ടിച്ച് ഡീസൽ കടത്ത്, ലോറി പിടിയിൽ

കോഴിക്കോട് പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് വെട്ടിച്ച് ഡീസൽ കടത്ത്, ലോറി...

Read More >>
മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി അത്തോളി പോലീസിന്റെ കസ്റ്റഡിയിൽ

Jun 2, 2026 07:56 PM

മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി അത്തോളി പോലീസിന്റെ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം, കോഴിക്കോട് സ്വദേശി അത്തോളി പോലീസിന്റെ...

Read More >>
എന്തോ ഒരു വശപ്പിശക്...? കണ്ണൂരിൽ രക്തക്കറകളോടെ കാർ കണ്ടെത്തിയ സംഭവം; കാറിലുണ്ടായിരുന്നവർ സ്റ്റേഷനിൽ, മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്

Jun 2, 2026 07:25 PM

എന്തോ ഒരു വശപ്പിശക്...? കണ്ണൂരിൽ രക്തക്കറകളോടെ കാർ കണ്ടെത്തിയ സംഭവം; കാറിലുണ്ടായിരുന്നവർ സ്റ്റേഷനിൽ, മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്

കണ്ണൂരിൽ രക്തക്കറകളോടെ കാർ കണ്ടെത്തിയ സംഭവം; കാറിലുണ്ടായിരുന്നവർ സ്റ്റേഷനിൽ, മൊഴി പൂർണമായി വിശ്വസിക്കാതെ...

Read More >>
കോഴിക്കോട് പതിനാറുകാരിയെ കാണാനില്ല; വീടിന് സമീപത്ത് വച്ച് ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി

Jun 2, 2026 07:06 PM

കോഴിക്കോട് പതിനാറുകാരിയെ കാണാനില്ല; വീടിന് സമീപത്ത് വച്ച് ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി

കോഴിക്കോട് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം...

Read More >>
Top Stories

News Roundup