#latest news #Killing Stray Dogs #Animal lover
കൊച്ചി: (truevisionnews.com) തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് രാവിലെ ആണ് സംഭവം. ആലുവ ദേശം കുന്നുംപുറം ഭാഗത്ത് വഴിയിലൂടെ നായകളെ കെട്ടിവലിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
മൃഗസ്നേഹിയായ യാത്രക്കാരൻ ഇത് കാണുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തെളിവ് സഹിതം ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ ബി കെ അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടത്തിയത്.
Content Highlight: Animal lover hands over footage captured on phone to police; 2 arrested for dragging and killing stray dogs

































.jpeg)