'എനിക്ക് എന്റെ കുഞ്ഞിനെ തിരികെ വേണം' ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ അമ്മ

 'എനിക്ക് എന്റെ കുഞ്ഞിനെ തിരികെ വേണം'  ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ അമ്മ
Jun 2, 2026 04:54 PM | By Fidha Parvin
#latest news #Haripad #CWC

ആലപ്പുഴ: (truevisionnews.com) ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി  അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെൺകുട്ടി. എന്നാൽ, കഴിഞ്ഞ ദിവസം സി.ഡബ്ല്യു.സി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്.

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുട്ടിയെ പെട്ടെന്ന് വിട്ടയക്കുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കി. തുടർന്ന് കുട്ടിയെ താൽക്കാലിക സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മണ്ണഞ്ചേരിയിലെ 'ശിശുവികാസം ഭവനിലേക്ക്' മാറ്റി.  ആദ്യ ദിവസങ്ങളിൽ ചൈൽഡ് ലൈൻ കൗൺസിലർമാരോട് ഒട്ടും സഹകരിക്കാതിരുന്ന പെൺകുട്ടി, തുടർച്ചയായ കൗൺസലിംഗിന് ഒടുവിലാണ് കാര്യങ്ങൾ തുറന്നുപറയാനും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്താനും തയ്യാറായത്.

യുവതിക്കെതിരെ പൊലീസ് നിലവിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ  പറയുന്നത്.

താൻ ഗർഭിണിയാണെന്ന കാര്യം മുൻപ് അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി സി.ഡബ്ല്യു.സിക്ക് നൽകിയ ആദ്യ മൊഴി. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുന്ന സമയത്ത് പരിചയപ്പെട്ട ഇതരസംസ്ഥാന യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇയാളുമായി ബന്ധമില്ല. താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ ഈ യുവാവ് അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി അധികൃതരോട് പറഞ്ഞു.

Content Highlight: 19-year-old mother wants back baby she threw away after giving birth in Haripad; CWC says technical hurdle

#latest news #Haripad #CWC

Next TV

Related Stories
ഇന്ധനവില കൊള്ള: കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ ജൂൺ 4-ന് സിപിഐഎം ജനകീയ പ്രക്ഷോഭം   സംഘടിപ്പിക്കും - എം.വി ഗോവിന്ദൻ

Jun 2, 2026 05:27 PM

ഇന്ധനവില കൊള്ള: കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ ജൂൺ 4-ന് സിപിഐഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും - എം.വി ഗോവിന്ദൻ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ, ജൂൺ 4-ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം വി ഗോവിന്ദൻ...

Read More >>
ഫോൺ കാമറയിൽ കുടുങ്ങിയ ക്രൂരത! തെരുവുനായകളെ കെട്ടിവലിച്ച് കൊന്ന രണ്ടുപേരെ പോലീസ് പിടികൂടി

Jun 2, 2026 05:26 PM

ഫോൺ കാമറയിൽ കുടുങ്ങിയ ക്രൂരത! തെരുവുനായകളെ കെട്ടിവലിച്ച് കൊന്ന രണ്ടുപേരെ പോലീസ് പിടികൂടി

തെരുവുനായകളെ കെട്ടിവലിച്ച് കൊന്ന രണ്ടുപേരെ പോലീസ് പിടികൂടി...

Read More >>
നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം

Jun 2, 2026 05:04 PM

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന്...

Read More >>
Top Stories










News Roundup






GCC News