കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
Jun 2, 2026 01:29 PM | By Athira V
#Latest News #Kaloor #Attack Case #Kochi

കൊച്ചി: ( www.truevisionnews.comകലൂരിൽ പെൺകുട്ടികൾക്കെതിരായ അതിക്രമതത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്.

കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ആയിരുന്നു യുവാക്കളുടെ സംഘം അതിക്രമം നടത്തിയത്. തങ്ങളെ നോക്കി കമന്റ് അടിച്ചതിനെ ചോദ്യം ചെയ്തതിനാണ് പെൺകുട്ടികൾക്ക് നേരെ ഈ ക്രൂരമായ ആക്രമണം ഉണ്ടായത്. മർദ്ദനമേറ്റ പെൺകുട്ടികളിൽ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശിനിയായ 21 വയസ്സുകാരിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. പഠനാവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

പുലർച്ചെ 4:30 ഓടെയായിരുന്നു സംഭവം. റോഡിലൂടെ പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ഒരു സംഘം മോശമായ രീതിയിൽ കമന്റ് അടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘം പെൺകുട്ടികളെ ആക്രമിച്ചു.

പെൺകുട്ടിയെ നിലത്തിട്ട് നെഞ്ചത്ത് ചവിട്ടുകയും കഴുത്തിന് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും, പ്രതികൾ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് തകർത്തു. രണ്ട് യുവതികളും നാല് യുവാക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.

Content Highlight: Content Highlights:- Three arrested in connection with attack on girls in Kaloor, Kochi

#Latest News #Kaloor #Attack Case #Kochi

Next TV

Related Stories
ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ!

Jun 2, 2026 02:46 PM

ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ!

ജനൽച്ചില്ല് തകർത്ത് ഓടിയ രോഗിയെ ഒടുവിൽ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ...

Read More >>
കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 2, 2026 02:31 PM

കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ കഴുക്കോലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 2, 2026 02:26 PM

കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ കഴുക്കോലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വാടകവീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News