കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ കഴുക്കോലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ കഴുക്കോലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 2, 2026 02:26 PM | By Fidha Parvin
#Latest News #Hanging Death #Kuttiadi

കോഴിക്കോട്: (https://truevisionnews.com/) കുറ്റ്യാടിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് പൂവത്തുംചോല സ്വദേശി തറോൽ വീട്ടിൽ മനൂപ് (37) ആണ് മരിച്ചത്. കുറ്റ്യാടിയിലുള്ള 'ചിട്ടയിൽ' എന്ന വാടകവീട്ടിലാണ് മനൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം പുറതറിയുന്നത് . വീടിന്റെ അടുക്കളയിലെ കഴുക്കോലിൽ തുണിമുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ മനൂപിനെ ഭാര്യയാണ് ആദ്യം കണ്ടത്. തുടർന്ന് ഭാര്യയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടൻ തന്നെ കെട്ടഴിച്ച് കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി കുറ്റ്യാടിയിലെ വാടകയ്ക്ക് വീട്ടിൽ താമസിച്ച് വരികയായിരുന്നു മനൂപ്. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അനേഷിച്ചു വരികയാണ് .

Content Highlight: Youth found hanging in rented house in Kuttiadi

#Latest News #Hanging Death #Kuttiadi

Next TV

Related Stories
ദുർമന്ത്രവാദമോ...? മീൻ പിടിക്കാൻ പോയവർ ഞെട്ടി! ചൂണ്ടയിൽ കുരുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

Jun 2, 2026 03:55 PM

ദുർമന്ത്രവാദമോ...? മീൻ പിടിക്കാൻ പോയവർ ഞെട്ടി! ചൂണ്ടയിൽ കുരുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം...

Read More >>
'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

Jun 2, 2026 03:17 PM

'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ ...

Read More >>
ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ!

Jun 2, 2026 02:46 PM

ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ!

ജനൽച്ചില്ല് തകർത്ത് ഓടിയ രോഗിയെ ഒടുവിൽ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ...

Read More >>
Top Stories

GCC News