'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ
Jun 2, 2026 03:17 PM | By Athira V
#Latest News #Mysterious #Car #Kannur #Police

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആള്‍ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതില്‍ വ്യക്തത വന്നിട്ടില്ല. സ്വര്‍ണപ്പണ ഇടപാടോ കുഴല്‍പ്പണ ഇടപാടോ സംശയിക്കുകയാണ് പൊലീസ്.

Content Highlight: Car found in mysterious circumstances in Kannur; Owner says vehicle was handed over to friend

#Latest News #Mysterious #Car #Kannur #Police

Next TV

Related Stories
നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം

Jun 2, 2026 05:04 PM

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന്...

Read More >>
 'എനിക്ക് എന്റെ കുഞ്ഞിനെ തിരികെ വേണം'  ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ അമ്മ

Jun 2, 2026 04:54 PM

'എനിക്ക് എന്റെ കുഞ്ഞിനെ തിരികെ വേണം' ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ അമ്മ

ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ...

Read More >>
ദുർമന്ത്രവാദമോ...? മീൻ പിടിക്കാൻ പോയവർ ഞെട്ടി! ചൂണ്ടയിൽ കുരുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

Jun 2, 2026 03:55 PM

ദുർമന്ത്രവാദമോ...? മീൻ പിടിക്കാൻ പോയവർ ഞെട്ടി! ചൂണ്ടയിൽ കുരുങ്ങിയ ചാക്കിൽ തലയോട്ടിയും അസ്ഥികളും

ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം...

Read More >>
Top Stories

News Roundup

GCC News