തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ
Jun 1, 2026 11:14 PM | By Athira V
#Latest News #Thiruvananthapuram Medical College

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ മധ്യവയസ്കന്റെ കാൽ പുഴുവരിച്ച നിലയിൽ. രോഗി ഐസിയുവിൽ ചികിത്സയിലിരിക്കെ ആണ് സംഭവം. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരനുഭവം.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചു. പടപ്പക്കര ലെനിൻ ഭവനത്തിൽ വിൽഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിൽഫ്രഡിൻ്റെ മകൻ ലെനിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എസ്. അനിൽകുമാറാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മെയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വാർഡിൽ 17-ാം നമ്പർ ബെഡിൽ ചികിത്സയിലായിരുന്നു വിൽഫ്രഡ്.

മെയ് 30-ന് വൈകുന്നേരം 5:30-യോടെയാണ് അദ്ദേഹം തറയിൽ കമിഴ്ന്നു വീണത്. ഡോക്ടർമാർ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാൽ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ ഒരു മണിക്കൂറിനകം വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight: Content Highlights:- A middle-aged man who underwent surgery at Thiruvananthapuram Medical College has his leg infested with worms

#Latest News #Thiruvananthapuram Medical College

Next TV

Related Stories
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

Jun 1, 2026 10:58 PM

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ്...

Read More >>
തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jun 1, 2026 10:03 PM

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി...

Read More >>
പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

Jun 1, 2026 09:48 PM

പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ വിമാനത്തില്‍വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച്...

Read More >>
പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കി? മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ്

Jun 1, 2026 09:20 PM

പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കി? മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ്

അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണതിൽ മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി....

Read More >>
Top Stories

News Roundup

GCC News