പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്
Jun 1, 2026 09:48 PM | By Athira V
#Latest News #Pinarayi Vijayan #Plane #Indigo

തിരുവനന്തപുരം: ( www.truevisionnews.com) മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ വിമാനത്തില്‍വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട്. വധശ്രമവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കും. അന്തിമ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.

2022 ജൂണ്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് ഇറങ്ങിയ ഇന്‍ഡിയോ വിമാനത്തില്‍ വെച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്തായിരുന്നു കേസെടുത്തത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഗൂഢാലോചനകേസില്‍ കെ എസ് ശബരീനാഥനെയും പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.

Content Highlight: Content Highlights:- Court accepts police report in case of attempted assassination of Pinarayi Vijayan on a plane while he was Chief Minister

#Latest News #Pinarayi Vijayan #Plane #Indigo

Next TV

Related Stories
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ

Jun 1, 2026 11:14 PM

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ മധ്യവയസ്കന്റെ കാൽ പുഴുവരിച്ച...

Read More >>
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

Jun 1, 2026 10:58 PM

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ്...

Read More >>
തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jun 1, 2026 10:03 PM

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി...

Read More >>
പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കി? മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ്

Jun 1, 2026 09:20 PM

പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കി? മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ്

അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണതിൽ മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി....

Read More >>
Top Stories

News Roundup

GCC News